Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാക്കിക്കുള്ളിലെ നടൻ;...

കാക്കിക്കുള്ളിലെ നടൻ; ഇത്​ ജീവിത വേഷം

text_fields
bookmark_border
​കോട്ടയം: കോട്ടയം-കരിപ്പൂത്തട്ട് റൂട്ടിൽ സർവിസ്​ നടത്തുന്ന കെ.എം.വി ബസി​ലെ കണ്ടക്ടറെ കാണുന്നവർ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന്​ ചിന്തിക്കുമ്പോഴേക്കും ചെറുചിരിയോടെ അടുത്ത സീറ്റിലെ യാത്രക്കാരന്​ ടിക്കറ്റ്​ കൊടുക്കുന്ന തിരക്കിലേക്ക്​ അ​ദ്ദേഹം മാറും. പിന്നെയും കണ്ണുകൾകൊണ്ട്​ പിൻതുടർന്നാൽ അദ്ദേഹം സസ്​പെൻസ്​ വെളിപ്പെടുത്തും -ഇത്​ ജീവിത വേഷം. നാല്​ സിനിമകളിലും പത്ത്​ സീരിയലുകളിലും അഭിനയിച്ച കുമരകം നടുപറമ്പ് ബിജു എബ്രഹാമാണ്​​ ഇരട്ടവേഷത്തിൽ യാത്രക്കാരുടെ കൺമുന്നിലെത്തുന്നത്​. 20 വർഷത്തിലധികമായി സ്വകാര്യബസിലെ കണ്ടക്ടറായി ജോലി ചെയ്യുന്ന ബിജു, ബിജു കുമരകം എന്നപേരിലാണ്​ സീരിയൽ മേഖലയിൽ അറിയപ്പെടുന്നത്​. സിനിമയിലൂടെയായിരുന്നു അഭിനയലോകത്തേക്കുള്ള​ ബിജുവിന്‍റെ അരങ്ങേറ്റം. 'ശാന്തം' ആയിരുന്നു ആദ്യസിനിമ. ബന്ധുവഴി സംവിധായകൾ ജയരാജിനെ പരിചയപ്പെടുകയും അദ്ദേഹം സിനിമയിൽ അവസരം നൽകു​കയുമായിരുന്നു. നായകനായി അഭിനയിച്ച ഐ.എം. വിജയന്‍റെ കൂട്ടുകാരനായിരുന്നു സിനിമയിൽ ബിജു. ഇതിന്‍റെ ബലത്തിൽ സുഹൃത്തിന്‍റെ സഹായത്തോടെ 'ശ്രീപദം' സീരിയലിൽ അവസരം. തുടർന്ന്​ മാളൂട്ടി, കൂടെവിടെ, ചെമ്പരത്തി, മിസ് ഹിറ്റ്ലർ,തുമ്പപ്പൂ, മനസ്സിനക്കരെ തുടങ്ങി പത്തോളം സീരിയലുകളിൽ വേഷമിട്ടു. അച്ചായൻസ്, പട്ടാഭിരാമൻ, തുടക്കം എന്നീ സിനിമകളിലേക്കും വിളിയെത്തി. ജീവിതവേഷം ബസ് കണ്ടക്ടറുടേതാണെങ്കിലും സീരിയലുകളിൽ പൊലീസ്​ വേഷമാണ്​ ഏറെ തേടിയെത്തിയിരിക്കുന്നതെന്ന്​ ബിജു പറയുന്നു. ഐ.ജി, എസ്​.പി, സി.ഐ എന്നിങ്ങനെ വിവിധ പൊലീസ്​ വേഷങ്ങൾ. ശരീരപ്രകൃതിയാകും ഇതിന്​ കാരണം- ചിരിയോടെ ഈ കണ്ടക്ടർ പറയുന്നു. ചെറുപ്പം മുതൽ അഭിനയമോഹം ഉണ്ടെങ്കിലും സ്കൂൾ നാടകങ്ങളിൽ ഇത്​ ഒതുങ്ങി. പിന്നീട്​ ജീവിതം കണ്ടക്ടർ വേഷത്തിലേക്ക്​ എത്തിച്ചു. ഏറണാകുളം- കോട്ടയം റൂട്ടിലായിരുന്നു കണ്ടക്ടറായിട്ടുള്ള തുടക്കം. അഭിനയവിവരം പലപ്പോഴും രഹസ്യമാക്കി ​​വെക്കുകയാണ്​ ഇദ്ദേഹം ചെയ്യുന്നത്​. അടുത്തറിയാവുന്നവർക്ക്​ മാത്രമാണ്​ ബിജുവിലെ 'നടനെ' പരിചയം. ഇപ്പോൾ മൂന്ന്​ സിനിമകളിലേക്ക്​ ക്ഷണം ലഭിച്ചിട്ടുണ്ട്​ ബിജുവിന്​​. 'അടുത്ത ഷൂട്ടിങ്​ ആരംഭിക്കുന്ന സിനിമയിൽ വലിയ പ്രതീക്ഷയാണുള്ളത്​. മികച്ച വേഷമാണ്​ ഇതിലുള്ള​ത്​. സിനിമയിൽ സജീവമാകാനാണ്​ ഉദേശിക്കുന്നത്​'- ബിജു പറയുന്നു. ഷൂട്ടിങ്​ ഉള്ളദിവസങ്ങളിൽ അവധിയെടുത്ത്​ ​​സെറ്റുകളിൽ എത്തുകയാണ്​ പതിവ്​. ബസ്​ ഉടമ മികച്ച നിലയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്​. അതിനാലാണ്​ രണ്ടും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നത്​. അഭിനയത്തോളം തന്നെ ആസ്വദിച്ചാണ്​ കണ്ടക്ടർ ജോലിയും ചെയ്യുന്നത്​. രണ്ടും വിട്ടുകളയാൻ താൽപര്യമില്ല-ബിജു പറയുന്നു. പടം KTG POLICE BIJU സീരിയൽ അഭിനയത്തിനിടെ ​പൊലീസ്​ വേഷത്തിൽ ബിജു കുമരകം KTG BIJU KUMARAKOM ബിജു കുമരകം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story