Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:36 AM IST Updated On
date_range 2 Jun 2022 5:36 AM ISTഭാര്യയും മകളും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട : ബധിരയും മൂകയുമായ യുവതിയും മൂന്നു വയസ്സുള്ള മകളും ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കാണപ്പെടുകയും, തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിശ്വനാഥൻ നായരുടെ മകൻ വിനീത് വിശ്വനാഥനാണ് (36) അറസ്റ്റിലായത്. വിനീതും ബധിരനും മൂകനുമാണ്. കഴിഞ്ഞ മാസം ആറിന് രാത്രിയാണ് യുവതിയെയും മകളെയും പൊള്ളലേറ്റനിലയിൽ ഭർത്താവിന്‍റെ വീട്ടിൽ കാണപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണപ്പെടുകയായിരുന്നു. ഭർതൃവീട്ടിലെ നിരന്തര പീഡനവും സ്ത്രീധനത്തിന്‍റെ പേരിൽ ഉണ്ടായ പീഡനങ്ങളും ആത്മഹത്യാ പ്രേരണയും കാരണം യുവതി കുഞ്ഞിനെ തീകൊളുത്തി കൊന്നശേഷം സ്വയം ജീവനൊടുക്കാൻ തീകൊളുത്തുകയായിരുന്നു. യുവാവും മാതാപിതാക്കളും സംഭവത്തിന് ശേഷം സംസ്ഥാനം വിട്ടുപോയി. എന്നാൽ, യുവതിയുടെ ഭർത്താവ് നാട്ടിലെത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം തന്ത്രപൂർവം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ്, എസ്.ഐ ഹരീന്ദ്രൻ, എ.എസ്.ഐമാരായ സന്തോഷ് കെ, സന്തോഷ് കുമാർ, എസ്.സി.പി.ഒ ഹരികൃഷ്ണൻ, സി.പി.ഒ ജയകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. Phot.. Mai ' ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story