Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂളിൽ കുട്ടികൾ...

സ്കൂളിൽ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം-മന്ത്രി വീണ ജോർജ്

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണ ജോർജ്​. വൃത്തിയുള്ള മാസ്ക് കുട്ടികൾ ശരിയായി ധരിക്കുന്നുണ്ടെന്ന് മാതാപിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണം. കിളികളോ വവ്വാലോ കഴിച്ചതിന്‍റെ ബാക്കിയായി വഴിയിൽ വീണുകിടക്കുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്നും ഇക്കാര്യത്തിൽ കുട്ടികൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ആയിരം കടന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്ഥിരീകരിക്കുന്നത് ഒമൈക്രോൺ വകഭേദമാണെന്നും മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 15 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് 82 ശതമാനത്തിൽ അധികം വാക്സിൻ എടുത്തിട്ടുണ്ട്. 12 മുതൽ 16 വരെയുള്ള കുട്ടികൾക്ക് 50 ശതമാനത്തിനടുത്ത് ഒന്നാം ഡോസ് വാക്സിൻ എടുത്ത് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story