Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:36 AM IST Updated On
date_range 2 Jun 2022 5:36 AM ISTദിലീപിനൊപ്പം സന്തോഷം പങ്കിട്ട് കലക്ടർ
text_fieldsbookmark_border
കോട്ടയം: സിവിൽ സർവിസ് പരീക്ഷയിൽ 21ാം റാങ്ക് നേടി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ദിലീപ് കെ. കൈനിക്കരക്ക് അഭിനന്ദനങ്ങളുമായി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ. ദിലീപിന്‍റെ പായിപ്പാട്ടെ വീട്ടിലെത്തിയാണ് കലക്ടർ അഭിനന്ദനം അറിയിച്ചത്. ദക്ഷിണ കൊറിയയിൽ സാംസങ് ഇലക്ട്രോണിക്‌സിലെ കമ്പ്യൂട്ടർ എൻജിനീയറായുള്ള ജോലി ഉപേക്ഷിച്ചാണ് ദിലീപ് സിവിൽ സർവിസ് പരീക്ഷയെഴുതിയത്. മൂന്നാം ശ്രമത്തിൽ സ്വപ്നനേട്ടം കരസ്ഥമാക്കി. പിതാവ് കെ.എസ്. കുര്യാക്കോസ്, മാതാവ് ജോളിമ്മ ജോർജ്, സഹോദരി അമലു എന്നിവരുമായി കലക്ടർ സന്തോഷം പങ്കിട്ടു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്തും കലക്ടർക്കൊപ്പമുണ്ടായി. പടം KTG ias rank dileep abhinandanam സിവിൽ സർവിസ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ദിലീപ് കെ. കൈനിക്കരയെ പായിപ്പാട്ടെ വീട്ടിലെത്തി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അഭിനന്ദിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story