Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:49 AM IST Updated On
date_range 1 Jun 2022 5:49 AM ISTറബർ കർഷക സെമിനാർ
text_fieldsbookmark_border
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് സംഘടിപ്പിച്ച ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. റബറിന്റെ ഭാവി സാധ്യതകളെ സംബന്ധിച്ച് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ. ജയിംസ് ജേക്കബും അതിജീവനത്തിന് ആഴ്ച ടാപ്പിങ് വിഷയത്തിൽ റബർ ബോർഡ് റിട്ട. ഡെവലപ്മെന്റ് ഓഫിസർ ഇ. രാജീവനും റബർ ഉൽപാദന സഹായ പദ്ധതിയെ സംബന്ധിച്ച് റബർ ബോർഡ് ഡെവലപ്മെന്റ് ഓഫിസർ പി.ജി. സുനിൽകുമാറും റബർ ഉൽപാദനസംഘങ്ങളുടെ പ്രസക്തിയെ സംബന്ധിച്ച് റബർ ബോർഡ് ഫീൽഡ് ഓഫിസർ പി.ബി. ബിനോയ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ------- KTL VZR 6 Rubber Farmer ചിത്രവിവരണം ചിറക്കടവ് പഞ്ചായത്ത് സംഘടിപ്പിച്ച റബർ കർഷക സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
