Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതാ​ല്‍​ക്കാലി​ക...

താ​ല്‍​ക്കാലി​ക നി​യ​മ​നം നി​ര്‍​ത്ത​ലാ​ക്ക​ണം -എ.​പി.​ഡി.​എ​ഫ്‌

text_fields
bookmark_border
കോ​ട്ട​യം: താ​ല്‍​ക്കാ​ലി​ക നി​യ​മ​നം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തലാ​ക്ക​ണ​മെ​ന്നും എ​ല്ലാ നി​യ​മ​നങ്ങ​ളും പി​.എ​സ്‌​.സി വ​ഴി ആ​ക്ക​ണ​മെ​ന്നും അം​ബേ​ദ്‌​ക​ര്‍ പ്രോ​ഗ്ര​സി​വ് ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം (എ.​പി.​ഡി.​എ​ഫ്‌) കോ​ട്ട​യ​ത്ത്‌ സം​ഘ​ടിപ്പി​ച്ച ത്രി​ദി​ന സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക ക്യാമ്പ്​ ആ​വ​ശ്യ​പ്പെ​ട്ടു. എ​യ്ഡ​ഡ്‌ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​നം പി.എ​സ്‌.​സിക്ക്​ വി​ടു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലപ്​സം ഗ്രാ​ന്‍റും സ്റ്റൈ​പൻഡും വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, പ​ട്ടി​ക​ജാ​തി ക്രൈ​സ്ത​വ​ര്‍​ക്ക്‌ ഏ​ഴ്‌ ശ​ത​മാ​നം പ്ര​ത്യേ​കം സം​വ​ര​ണം ന​ട​പ്പാ​ക്കുക, ​അ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ഘ​ട​കപ​ദ്ധ​തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്യുക ​തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ക്യാ​മ്പി​ല്‍ ഉ​ന്ന​യി​ച്ചു. വിവിധ വി​ഷ​യ​ങ്ങ​ളി​ല്‍ എം.​സി. റി​യാ​മ്മ, ഷാ​ജു വി.ജോ​സ​ഫ്, എ​സ്‌. രാ​ജ​പ്പ​ൻ, അ​ഡ്വ. സി.​ജെ. ​ജോ​സ്‌, ഡോ. ​ഷി​ബു ജ​യ​രാ​ജ്‌, പി.​പി. ഗോ​പി ഐ.​എ.​എ​സ്‌, പ്ര​ഫ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സെ​ടു​ത്തു. ക്യാ​മ്പ്‌ എ.​പി.​ഡി.​എ​ഫ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജു വി.ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ എ​സ്‌. രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ട്രഷറർ അ​ഡ്വ. സി.​ജെ. ജോ​സ്‌ സ്വാ​ഗ​ത​വും വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഷി​ബു ജ​യ​രാ​ജ്‌ ന​ന്ദി​യും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story