Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:46 AM IST Updated On
date_range 1 Jun 2022 5:46 AM ISTഎം.ജി വി.സി പ്രഫ. സാബു തോമസിന് ഒന്നാംസ്ഥാനം
text_fieldsbookmark_border
കോട്ടയം: ഗവേഷണ റാങ്കിങ് രംഗത്തെ പ്രശസ്തരായ എ.ഡി സയന്‍റിഫിക് ഇൻഡക്‌സ് ലോകത്തിലെ ശാസ്ത്രജ്ഞൻമാർക്കായി നടത്തിയ റാങ്കിങ്ങിൽ കേരളത്തിൽ ഒന്നാംസ്ഥാനം നിലനിർത്തി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും നാനോ-പോളിമർ സയൻസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്. ശാസ്ത്രജ്ഞമാരുടെ ഗവേഷണഫലങ്ങളെയും ഗവേഷണപ്രവർത്തനങ്ങളെയും ശാസ്ത്രീയമായി മൂല്യനിർണയം നടത്തുന്ന എച്ച്. സൂചിക, ഐ-10 സൂചിക, മറ്റ് ഗവേഷണ പ്രബന്ധങ്ങളിൽ ഉപയോഗിച്ച ഉദ്ധരണികൾ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത് സാബു തോമസാണ്. ഇക്കാര്യങ്ങളിലെല്ലാം ആകെയുള്ള സ്‌കോറും കഴിഞ്ഞ അഞ്ചുവർഷത്തെ സ്‌കോറും പ്രത്യേകമായി പരിഗണിച്ചാണ് റാങ്കിങ്. പ്രഫ. സാബു തോമസിന് എച്ച്-സൂചികയിൽ ആകെ 120 സ്‌കോറും ഐ-10 സൂചികയിൽ ആകെ 988 സ്‌കോറും ലഭിച്ചിട്ടുണ്ട്. സാബു തോമസിന്‍റെ ഗവേഷണ പ്രബന്ധങ്ങളിലെ ഉദ്ധരണികൾ മറ്റ് ഗവേഷകർ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ എച്ച്-സൂചികയിൽ 19ആം സ്ഥാനവും ഐ-10 സൂചികയിൽ എട്ടാം സ്ഥാനവും ഉദ്ധരണികളുടെ കാര്യത്തിൽ 29ആം സ്ഥാനവുമാണ് അദ്ദേഹത്തിന്. ----- പടം: KTL VC-mgu ഡോ. സാബു തോമസ് --------- കാലാവസ്ഥ വ്യതിയാനം നേരിടണം -പ്രഫ. അരവിന്ദകുമാർ കോട്ടയം: പ്രകൃതിയിലെ വർധിച്ച ഇടപെടലുകൾ കാലാവസ്ഥ വ്യതിയാനത്തിനും അതിനെ തുടർന്നുള്ള പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു എന്ന് സുവ്യക്തമായ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ ജനങ്ങളെ ശരിയായി ബോധവത്കരിക്കുന്നതിന് അക്കാദമിക സമൂഹം ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് എം.ജി സർവകലാശാല പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദ്കുമാർ. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് വിഭാഗം സംഘടിപ്പിച്ച 'പാരിസ്ഥിതിക വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യേക പ്രഭാവം' വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒരുവർഷമായി നടന്നുവരുന്ന ഗവേഷണപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശിൽപശാലയിൽ പഞ്ചായത്ത് അംഗങ്ങൾ, ദുരന്ത പീഡിതരുടെ പ്രതിനിധികൾ, കുട്ടികൾ, സർവകലാശാല ഗവേഷകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. അരുൺ റെജി, ഡോ. എം.വി. ബിജുലാൽ, കൃഷ്ണവേണി, സി.എൻ. സുനിൽകുമാർ (തിരുവാർപ്പ് പഞ്ചായത്ത്), പി.പി. ജോൺ (തൊഴിലാളി പ്രതിനിധി), ഹബീബ് റഹ്മാൻ (കൂട്ടിക്കൽ പഞ്ചായത്ത്), സി.ജെ. തങ്കച്ചൻ (സാമൂഹിക പ്രവർത്തകൻ) തുടങ്ങിയവർ സംസാരിച്ചു. ---- ഫോട്ടോ: KTL Silpasala മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന ശിൽപശാല പ്രൊ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു ------- മണ്ണ് പരിശോധന ക്യാമ്പ് കോട്ടയം: എം.ജി സർവകലാശാലയിലെ ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ ഓർഗാനിക് ഫാമിങ് ആൻഡ് സസ്റ്റൈയ്നബിൾ അഗ്രിക്കൾച്ചർ (ഐ.യു.സി.ഒ.എഫ്.എസ്.എ), ഡിപ്പാർട്മെന്‍റ് ഓഫ് ലൈഫ് ലോങ് ലേർണിങ് ആൻഡ് എക്സ്റ്റൻഷൻ (ഡി.എൽ.എൽ.ഇ) എന്നിവയുടെ ആഭിമുഖ്യത്തിൽ അതിരമ്പുഴ പഞ്ചായത്തിലെ ജൈവ കർഷകർക്കായി 'മണ്ണ് പരിശോധന ക്യാമ്പ്' സംഘടിപ്പിച്ചു. കോഴാ, ഡിസ്ട്രിക്ട് സോയിൽ ടെസ്റ്റിങ് ലാബിന്‍റെ മൊബൈൽ സോയിൽ ടെസ്റ്റിങ് സൗകര്യം സർവകലാശാല കാമ്പസിൽ എത്തിച്ചാണ് മണ്ണ് പരിശോധന നടത്തിയത്. വൈസ് ചാൻസലർ പ്രഫ. ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story