Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:46 AM IST Updated On
date_range 1 Jun 2022 5:46 AM ISTസ്കൂൾ കൗൺസലർ ജീവനൊടുക്കിയ സംഭവം: പൊലീസുകാരനെ പിരിച്ചുവിട്ടു
text_fieldsbookmark_border
ഇടുക്കി: മൂന്നാർ മേഖലയിലെ വിവിധ സർക്കാർ സ്കൂളുകളിൽ കൗൺസലറായി ജോലി നോക്കിയിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. ശാന്തൻപാറ സ്റ്റേഷനിലെ സി.പി.ഒ ശ്യാംകുമാറിനെയാണ് ഇടുക്കി പൊലീസ് ചീഫ് പിരിച്ചുവിട്ടത്. നാർകോട്ടിക് ഡിവൈ.എസ്.പി കെ.ജി. ലാലിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2022 ജനുവരി ഒന്നിന് മൂന്നാർ നല്ലതണ്ണി സ്വദേശിനി സ്വപ്നയാണ് (ഷീബ എയ്ഞ്ചൽ -27) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. വിവാഹിതനായ ശ്യാംകുമാർ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപ്പടുത്തി തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. ഒന്നര വർഷത്തിനുശേഷവും ഭാര്യയുമായി പൊലീസുകാരന് ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്നും മനസ്സിലാക്കിയതിനാൽ ജീവനൊടുക്കുകയാണെന്നും അത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു. തുടർന്ന് പൊലീസ് പ്രാഥമിക പരിശോധന നടത്തി കഴമ്പുണ്ടെന്ന് കണ്ട് പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തുടർന്ന് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ ആരോപണം തെളിഞ്ഞതോടെയാണ് സർവിസിൽനിന്ന് പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story