Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:46 AM IST Updated On
date_range 1 Jun 2022 5:46 AM ISTവെള്ളറപ്പള്ളി-മങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണം
text_fieldsbookmark_border
ചാമംപതാൽ: വെള്ളറപ്പള്ളി-മങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി നേതൃത്വത്തിൽ വാഴൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. റോഡ് തകർന്നിട്ട് നാലു വർഷമായതായി പൗരസമിതി പ്രവർത്തകർ പറഞ്ഞു. പനന്താനം മിച്ചഭൂമി കോളനിയടക്കം സ്ഥലങ്ങളിലേക്ക് സ്കൂൾ ബസുകൾ പോലും വരാതായി. തവളപ്പാറ മുതൽ മിച്ചഭൂമി കോളനി ജങ്ഷൻ വരെ കോൺക്രീറ്റ് ചെയ്യുകയും ബാലവാടിക്ക് സമീപം റോഡിന് സംരക്ഷണഭിത്തി കെട്ടണമെന്നും ധർണ ഉദ്ഘാടനം ചെയ്ത് മാത്തുക്കുട്ടി കുമ്മൻകുളം ആവശ്യപ്പെട്ടു. രാജു കിഴക്കയിൽ, ജിൻസ് പുളിക്കത്തടം, ജോസ് വെള്ളാന്തടം, പി.സി. രാജൻ, ദീപ ഗോപകുമാർ, ഹനീഫ ആനിക്കാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു. KTL VZR 1 Vellarappally Road ചിത്രവിവരണം വെള്ളറപ്പള്ളി-മങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി നേതൃത്വത്തിൽ വാഴൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
