Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആരോഗ്യരംഗത്ത്​ കേരളം​...

ആരോഗ്യരംഗത്ത്​ കേരളം​ മാതൃക -മന്ത്രി വാസവൻ

text_fields
bookmark_border
ആരോഗ്യരംഗത്ത്​ കേരളം​ മാതൃക -മന്ത്രി വാസവൻ
cancel
കാഞ്ഞിരപ്പള്ളി: ആരോഗ്യരംഗത്ത്​ ലോകത്തിനുതന്നെ കേരളം മാതൃകയായി മാറിക്കഴിഞ്ഞെന്ന് മന്ത്രി വി.എൻ. വാസവൻ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിൽ നടന്ന ആരോഗ്യമേള ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏക ആരോഗ്യത്തിന്‍റെ ബ്ലോക്കുതല ഉദ്​ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ വിഷയാവതരണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത രതീഷ് അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ്​ ഡയസ് കോക്കാട്ട്, സാജൻ കുന്നത്ത്, ജെസി ഷാജി, പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, കെ.രാജേഷ്, ഡോ. വിദ്യാധരൻ, ഡോ. അജയ് മോഹൻ, തങ്കമ്മ ജോർജുകുട്ടി, ജയിംസ് പി. സൈമൺ, സന്ധ്യാ വിനോദ്, വിമല ജോസഫ്, അഞ്ജലി ജേക്കബ്, ഷക്കീല നസീർ, പി.കെ. പ്രദീപ് എന്നിവർ സംസാരിച്ചു. ആരോഗ്യമേളക്ക് തുടക്കം കുറിച്ച് പാറത്തോട് ജങ്​ഷനിൽനിന്ന്​ വർണാഭമായ റാലിയും നടന്നു. --------- KTL arogyamela minister ചിത്ര വിവരണം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് ആരോഗ്യമേള മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story