Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിമന്‍റ്​ മിശ്രിതം...

സിമന്‍റ്​ മിശ്രിതം റോഡിലേക്ക്​ വീണു

text_fields
bookmark_border
കോട്ടയം: കോൺക്രീറ്റ് മിക്‌സിങ്​ യൂനിറ്റ് വാഹനത്തിൽനിന്ന് സിമന്‍റ്​ മിശ്രിതം റോഡിലേക്ക് പരന്നൊഴുകി. ഇന്നലെ ഉച്ചക്ക്​ രണ്ടോടെ പുളിമൂട് ജങ്​ഷനിലായിരുന്നു സംഭവം. പഴയ ശീമാട്ടി റൗണ്ടാന ഭാഗംവരെ റോഡിലാണ് മിശ്രിതം വീണു. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന്​ കോട്ടയത്തേക്കുവന്ന വാഹനമാണ് പൊല്ലാപ്പ് സൃഷ്ടിച്ചത്. റോഡിൽ കല്ലും സിമന്‍റും പരന്നത് പിന്നാലെയെത്തിയ വാഹനങ്ങൾക്ക് യാത്രതടസ്സം സൃഷ്ടിച്ചു. വിവരം അറിഞ്ഞ് കോട്ടയം അഗ്നിരക്ഷ സേനാ യൂനിറ്റ് അംഗങ്ങളെത്തി റോഡ് കഴുകി വൃത്തിയാക്കി. സംഭവത്തെ തുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവും ഉണ്ടായി. ---------- പ്രവേശനോത്സവം കോട്ടയം: മലങ്കര ഓർത്തഡോക്സ്​ സുറിയാനി സഭയുടെ കാതോലിക്കേറ്റ്​ ആൻഡ്​ എം.ഡി സ്കൂൾസ്​ കോർപറേറ്റ്​ മാനേജ്​മെന്‍റ്​ സ്കൂളുകളിലെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്​ഘാടനം ബുധനാഴ്ച 11ന് നടക്കും. ​കോർപറേറ്റ്​ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്​ മെ​ത്രാപ്പോലീത്ത എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story