Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:44 AM IST Updated On
date_range 1 Jun 2022 5:44 AM ISTമുല്ലപ്പെരിയാർ ജലം തുറന്നുവിടാൻ തമിഴ്നാട് മന്ത്രി ഇന്ന് തേക്കടിയിൽ
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഔദ്യോഗികമായി തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിടാൻ തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി ബുധനാഴ്ച തേക്കടിയിലെത്തും. രാവിലെ തേക്കടി ഷട്ടറിൽ പൂജക്കും പ്രാർഥനക്കും ശേഷം ജലം തുറന്നുവിടും. തേനി കാർഷിക മേഖലയിലെ 14,707 ഏക്കറിൽ ആദ്യഘട്ട നെൽകൃഷിക്കായി സെക്കൻഡിൽ 300 ഘനയടി ജലമാണ് 120 ദിവസത്തേക്ക് തുറന്നുവിടുക. കർഷകർ തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഒന്നാം തീയതി തന്നെ ഷട്ടർ തുറന്ന് ജലം ഒഴുക്കുന്നത്. ഇതിന് പിന്നാലെ വൈദ്യുതി ഉപയോഗം പുനരാരംഭിക്കുന്നതിനായും കൂടുതൽ ജലം തുറന്നുവിടും. തേക്കടി ഷട്ടറിൽ നടക്കുന്ന പരിപാടികൾക്ക് തേനി കലക്ടർ കെ.വി. മുരളീധരൻ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story