Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആരോഗ്യ സ്ഥിരംസമിതി...

ആരോഗ്യ സ്ഥിരംസമിതി പിടിച്ചെടുത്ത് എൽ.ഡി.എഫ്

text_fields
bookmark_border
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം. യു.ഡി.എഫിനെ പിൻതള്ളി എൽ.ഡി.എഫിലെ ബീന ഷാജി വിജയിച്ചു. രണ്ടിനെതിരെ മൂന്നു വോട്ടുകളായിരുന്നു എൽ.ഡി.എഫിന്‍റെ വിജയം. അൻസു ജോസഫായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി അംഗം അജിശ്രീ മുരളി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രസ്ഥാനാർഥി സുനിത ബിനീഷാണ് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ആറംഗങ്ങളുള്ള സ്ഥിരംസമിതിയിൽ ബി.ജെ.പി അംഗം വിട്ടുനിന്നതോടെ അഞ്ചുപേരാണ് വോട്ട് രേഖപ്പെടുത്തിയത്. നഗരസഭയിലെ നിലവിലെ സ്ഥിരംസമിതി അധ്യക്ഷ യു.ഡി.എഫ് പ്രതിനിധി സുനിത ബിനീഷ് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നഗരസഭയുടെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട യു.ഡി.എഫിനെ നയസമീപനങ്ങൾ പ്രതിഷേധിച്ചായിരുന്നു സുനിതയുടെ രാജി. ---- Photo: KTL Beena ബീന ഷാജി ------- വിധവ-വയോജന ക്ഷേമസംഘം ഭാരവാഹികൾ കോട്ടയം: കേരള വിധവ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്‍റായി ആപ്പാഞ്ചിറ പൊന്നപ്പനെ തെരഞ്ഞെടുത്തു. ഐ.കെ. സതി കോഴിക്കോട്(ജനറല്‍ സെക്രട്ടറി), കൃഷ്ണന്‍ കാരന്തൂര്‍ (ട്രഷറര്‍), പത്മാക്ഷി രാഘവന്‍, അംബുജന്‍ തൊടുപുഴ, കുഞ്ഞമ്മ മലരിക്കല്‍, കെ.കെ. രാജമ്മ (എക്‌സിക്യൂട്ടിവ് അംഗങ്ങള്‍) എന്നിവരാണ് മറ്റ്​ ഭാരവാഹികള്‍. ക്ഷേമപെന്‍ഷന്‍ അയ്യായിരമായി വര്‍ധിപ്പിച്ച് മാസംതോറും വിതരണം ചെയ്യുക, വിധവകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുക, വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക, വിധവകളുടെ വായ്പകള്‍ എഴുതിത്തള്ളുക, വയോജനങ്ങള്‍ക്ക് 1500 രൂപ മെഡിക്കല്‍ അലവന്‍സ് നല്‍കുക, വിധവ വയോജന ക്ഷേമ കമീഷന്‍ രൂപവത്​കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന്​ കോഴിക്കോട്​ ചേർന്ന യോഗം സർക്കാറിനോട്​ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story