Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:43 AM IST Updated On
date_range 1 Jun 2022 5:43 AM ISTറബർപാലിലെ ഉണക്കുതൂക്കം പരിശോധനക്ക് സ്വകാര്യലാബുകൾക്ക് അനുമതി
text_fieldsbookmark_border
കോട്ടയം: റബര്‍പാലിലെ ഉണക്ക റബര്‍ തൂക്കം (ഡി.ആര്‍.സി) കണ്ടുപിടിക്കുന്നതിന് സ്വകാര്യമേഖലയിലുള്ള ലബോറട്ടറികള്‍ക്ക് റബര്‍ബോര്‍ഡ് അംഗീകാരം നല്‍കി. ഡി.ആര്‍.സി പരിശോധനക്ക് തെരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികള്‍ക്കുള്ള അനുമതിപത്രം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ കൈമാറി. റബര്‍ ലാബ്‌സ് (റിറ്റ്‌സ്‌ബെന്‍ ട്രേഡേഴ്‌സ്, മക്കര, പത്തനാപുരം), എ.ടി.ആര്‍ പോളിമേഴ്‌സ് (കൊരട്ടി, എരുമേലി) ഫൈറ്റോക്രോം ബയോസയന്‍സ് (കുമരനെല്ലൂര്‍, മുക്കം) ലബോറട്ടറികള്‍ക്കാണ് അംഗീകാരം നൽകിയത്. ഈ ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍, പരിശോധനഫലങ്ങളുടെ കൃത്യത എന്നിവ റബര്‍ബോര്‍ഡിന്‍റെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും. റബര്‍ കര്‍ഷകര്‍ക്ക് ഡി.ആര്‍.സി പരിശോധനക്കുള്ള സൗകര്യങ്ങള്‍ വർധിപ്പിക്കാൻ കേരളത്തിന്‍റെ മറ്റ് ഭാഗങ്ങളിലും വടക്കുകിഴക്കന്‍ മേഖലകളിലും ഇത്തരത്തിലുള്ള കൂടുതൽ ലബോറട്ടറികള്‍ക്ക് അംഗീകാരം നല്‍കാനാണ് റബര്‍ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story