Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:31 AM IST Updated On
date_range 1 Jun 2022 5:31 AM ISTപതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍
text_fieldsbookmark_border
-ഇതുവരെ പിടിയിലായത് ആറുപേർ നെടുങ്കണ്ടം: ശാന്തന്‍പാറ പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പൂപ്പാറ സ്വദേശികളായ ശിവ (19), സുഗന്ത് (22) എന്നിവരെയാണ് തമിഴ്നാട്ടില്‍നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തേ പൂപ്പാറ സ്വദേശികളായ അരവിന്ദ് (22), സാമുവല്‍ (ശ്യാം -19) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈൽ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. ബംഗാള്‍ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം രാജകുമാരി കജനാപ്പാറയില്‍നിന്ന് പൂപ്പാറയിലെത്തിയതായിരുന്നു പെണ്‍കുട്ടി. പൂപ്പാറ ടൗണില്‍നിന്ന് ഇരുവരും ഓട്ടോ വിളിച്ച് ഒരു കിലോമീറ്റര്‍ അകലെയുള്ള ബിവറേജസ് ഔട്ട്ലെറ്റിലെത്തി. കൂടെയുള്ള ആണ്‍സുഹൃത്ത് മദ്യം വാങ്ങിയ ശേഷം പൂപ്പാറയിലേക്ക് വന്നു. പിന്നീട് ടൗണില്‍നിന്ന് 150 മീറ്ററോളം അകലെയുള്ള തേയില തോട്ടത്തിലേക്ക് പോയി. ഇരുവരും ഇവിടെയിരുന്ന് സംസാരിക്കുന്നതിനിടെയാണ് പ്രതികളായ യുവാക്കള്‍ എത്തിയത്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും സംഘം ഭീഷണിപ്പെടുത്തി. സുഗന്ത് കൈവശമിരുന്ന വടികൊണ്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ തല്ലിയോടിച്ചു. ഇതിനുശേഷം സംഘം പെണ്‍കുട്ടിയെ തേയില തോട്ടത്തിലെ മറ്റൊരു ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ നാട്ടുകാരില്‍ ചിലരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതിനിടെ പ്രതികള്‍ മുങ്ങി. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പുസ്വാമിയുടെ നിര്‍ദേശാനുസരണം നാല് സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജ്, ശാന്തന്‍പാറ സി.ഐ അനില്‍ ജോര്‍ജ്, എസ്.ഐ പി.ഡി. അനൂപ്മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പടം TDG prathikal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story