Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:31 AM IST Updated On
date_range 1 Jun 2022 5:31 AM ISTമനോദൗർബല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസ്: സഹോദരങ്ങളടക്കം നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
കട്ടപ്പന: മനോദൗർബല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളടക്കം നാല് യുവാക്കൾ അറസ്റ്റിൽ. മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23), സഹോദരൻ ആൽബിൻ (21), മാട്ടുക്കട്ട കുന്നപ്പള്ളിമറ്റത്തിൽ റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെയാണ് കട്ടപ്പന സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പ്രതികളിൽ ഒരാളായ റെനിമോൻ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, റെനിമോന്‍റെ പരിചയത്തിൽ മറ്റു പ്രതികൾ യുവതിയുമായി അടുപ്പം സ്ഥാപിച്ച് കഴിഞ്ഞ നാലു മാസത്തിനിടെ പലതവണ പീഡനത്തിനിരയാക്കി. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. റെനിമോനെ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽനിന്നും മറ്റുള്ളവരെ അവരവരുടെ വീട്ടിൽനിന്നും പിടികൂടി. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്‍റെ നിർദേശപ്രകാരം എസ്.എച്ച്.ഒ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ് കുമാർ, സി.പി.ഒമാരായ കൃഷ്ണകുമാർ, ബിബിൻ ദിവാകരൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രം: പിടിയിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
