Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വകാര്യ ബസ് ജീവനക്കാർ...

സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൈയാങ്കളി

text_fields
bookmark_border
കടുത്തുരുത്തി: . ഓടുന്ന ബസി​ന്‍റെ ഡ്രൈവറുടെ കവിളത്തടിച്ചു. നിയന്ത്രണംവിട്ട ബസ് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന്​ പൊലീസുകാരൻ ഓടിച്ചിരുന്ന ബൈക്ക് ബസിനുപിന്നിൽ ഇടിച്ചു. തന്‍റെ ബൈക്ക് നന്നാക്കിത്തരണമെന്ന്​ ആവശ്യപ്പെട്ട് പൊലീസുകാരനെത്തിയതോടെ ബസിലെ യാത്രക്കാർക്ക് ടിക്കറ്റിന്‍റെ പണം മടക്കിനൽകിയശേഷം ബസ് സ്‌റ്റേഷനിലെത്തിച്ച്​ പരാതിനൽകി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. തിങ്കളാഴ്ച വൈകീട്ട്​ നാലോടെ ആപ്പാഞ്ചിറയിലാണ് സംഭവം. കോട്ടയം-എറണാകുളം റൂട്ടിലോടുന്ന രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. എറണാകുളത്തേക്കു പോവുകയായിരുന്ന മുന്നിലുണ്ടായിരുന്ന ബസ് സമയക്രമം പാലിച്ചില്ലെന്നാരോപിച്ചാണ് ഏറ്റുമാനൂർ മുതൽ ഈ ബസിലുണ്ടായിരുന്ന മറ്റൊരു ബസിന്‍റെ ജീവനക്കാരൻ ഡ്രൈവറെ തല്ലിയത്. ഇതോടെ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് താൻ ബ്രേക്കിട്ട് ബസ് നിർത്തിയതെന്ന്‌ ഡ്രൈവർ കണ്ണൻ പറഞ്ഞു. വിദ്യാർഥികളെ കയറ്റേണ്ടിവന്നതിനാലാണ് അൽപസമയം താമസിച്ചതെന്നും കണ്ണൻ പറഞ്ഞു. എന്നാൽ, ഈ ബസിന്‍റെ പുറകെവരുന്ന തന്‍റെ ബസിന് ഇത്​ ദോഷമുണ്ടാക്കുമെന്നാരോപിച്ചാണ് ബസിലുണ്ടായിരുന്നയാൾ ​ഡ്രൈവറെ മർദിച്ചതെന്നും കണ്ടക്ടർ ശരത് പറഞ്ഞു. ഡ്രൈവറെ തല്ലിയശേഷം ഇയാൾ ബസിൽ നിന്നിറങ്ങി സ്ഥലംവിട്ടു. തന്‍റെ ബൈക്ക് ബസുകാർ നന്നാക്കിത്തരണമെന്ന് പൊലീസുകാരൻ വാശിപിടിച്ചതോടെ മറ്റു മാർഗമില്ലാതെ ബസിന്‍റെ ട്രിപ്പ് അവസാനിപ്പിച്ച്​ യാത്രക്കാർക്ക് പണം മടക്കിനൽകി ജീവനക്കാർ ബസ് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. മർദനമേറ്റ സംഭവത്തിൽ ഡ്രൈവർ കണ്ണനും കണ്ടക്ടർ ശരത്തും പൊലീസിൽ പരാതിനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story