Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:49 AM IST Updated On
date_range 31 May 2022 5:49 AM ISTകേന്ദ്രസര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ സംഗമം
text_fieldsbookmark_border
വൈക്കം: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ക്കുമെതിരെ എൽ.ഡി.എഫിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വൈക്കം ബോട്ടുജെട്ടിയില്‍ നടന്ന പ്രതിഷേധസംഗമം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷതവഹിച്ചു. തലയോലപ്പറമ്പ് സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ പ്രതിഷേധ സംഗമം സി.പി.ഐ ജില്ല അസി. സെക്രട്ടറി ആര്‍. സുശീലന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം എം.പി ജയപ്രകാശ് അധ്യക്ഷതവഹിച്ചു. ................... പാലാക്കരി ഫാമില്‍ വനാമി കൃഷി വൈക്കം: മത്സ്യഫെഡിന്‍റെ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമില്‍ വനാമികൃഷി ആരംഭിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം ടി. രഘുവരന്‍ വനാമി ചെമ്മീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചു. ഫിഷ് ഫാമിലെ 1.90 ഏക്കര്‍ വിസ്തൃതിയുള്ള രണ്ടുകുളങ്ങളിലായാണ് പരീക്ഷണാർഥം വനാമി കൃഷി ചെയ്യുന്നത്. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുകന്യ സുകുമാരന്‍ അധ്യക്ഷതവഹിച്ചു. ചിത്രം: KTL MalsyaFed പാലാക്കരി ഫിഷ്ഫാമില്‍ ആരംഭിച്ച ചെമ്മീന്‍ കൃഷിയുടെ ഭാഗമായി മത്സ്യഫെഡ് ഭരണസമിതി അംഗം ടി. രഘുവരന്‍ വനാമി കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story