Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:47 AM IST Updated On
date_range 30 May 2022 5:47 AM ISTപുതിയ ചുമതല കൂടുതൽ ഉത്തരവാദിത്തം
text_fieldsbookmark_border
--പാക്കേജ്-- വനഭൂമിയുമായി വലിയതോതിൽ അതിര് പങ്കിടുന്ന പഞ്ചായത്താണ് എരുമേലി. ഈ മേഖലയിൽ പന്നിശല്യം ഏറെയാണ്. അതിനാൽ കർഷകർക്ക് പ്രതീക്ഷയും നൽകുന്നതാണ് ഉത്തരവ്. പ്രസിഡന്‍റെന്ന നിലയിൽ നൽകുന്നു. കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങുന്ന പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയിലിലെ പന്നിശല്യത്തിന് ഇതിലൂടെ അറുതി വരുത്താനാകുമെന്നാണ് പ്രതീക്ഷ. തോക്ക് ലൈസൻസുള്ളവരെയടക്കം കണ്ടെത്തും. തങ്കമ്മ ജോർജ്കുട്ടി എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് KTL PACKAGE THANKAMMA ദൗത്യമായി ഏറ്റെടുക്കുന്നു ശബരിമല വനാതിർത്തിയിൽപ്പെട്ട കോരുത്തോട് പഞ്ചായത്തിൽ പന്നി ശല്യം വ്യാപകമാണ്. പ്രസിഡൻറുമാർക്ക് ഇത് ജോലിഭാരം വർധിപ്പിക്കും. എങ്കിലും നാട്ടിലെ കർഷർക്കു വേണ്ടി ദൗത്യമായി ഇതിനെ ഏറ്റെടുക്കുന്നു. രാത്രി കാലങ്ങളിലാണ് പന്നി ശല്യം. ഇനി രാത്രികളിൽ കർഷകരുടെ വിളിക്കായി കാതോർത്തിരിക്കേണ്ടിവരും. അവരെ സഹായിക്കുകയാണ് ലക്ഷ്യം. കൊല്ലുന്ന പന്നിയെ ലേലം ചെയ്തു വരുമാനം പഞ്ചായത്തിന് ഈടാക്കാനുള്ള തീരുമാനം കൂടി ഉണ്ടാവുന്നത് നല്ലതാണ്. സന്ധ്യ വിനോദ് കോരുത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പടം KTL PACKAGE SANDIYA VINOD കർഷകർക്ക് ഗുണകരം സർക്കാർ തീരുമാനം കർഷകർക്ക് ഗുണകരമാണ്. സംസ്കരണം അടക്കമുള്ള കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും ചലഞ്ചായി ഏറ്റെടുത്ത് നടപ്പാക്കും. പി. എസ്. സജിമോൻ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് പടം KTL PACKAGE SAJIMON ആശങ്കയുണ്ട് തീരുമാനം നല്ലതാണെങ്കിലും ആശങ്കയുണ്ട്. ലൈസൻസുള്ള തോക്കുകാരെ വരെ കണ്ടെത്തിയാലെ നടപ്പിലാവുകയുള്ളൂ. മറവു ചെയ്യുന്നതടക്കം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും സർക്കാർ നിർദേശം നടപ്പിലാക്കും. കർഷകർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. പ്രിയ മോഹനൻ കൊക്കയാർ പഞ്ചായത്ത് പ്രസിഡന്‍റ് പടം KTL PACKAGE PRIYA ദുരുപയോഗം ചെയ്യാതെ നടപ്പിലാക്കാൻ ശ്രമിക്കും പുതിയ ചുമതല ത്രില്ലിംഗായി തോന്നുന്നു. ഏറ്റവും കൂടുതൽ പന്നിശല്യമുള്ള പഞ്ചായത്തെന്ന നിലയിൽ ഉത്തരവ് സ്വാഗതാർഹമാണ്. കൃഷിനാശം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വേറെ മാർഗമില്ല. ചില പരിമിതിയുണ്ട്. എങ്കിലും ദുരുപയോഗം ചെയ്യാതെ നടപ്പാക്കാൻ ശ്രമിക്കും. സംസ്കരണത്തിൽ പുനരാലോചന നടത്തണമെന്നും അഭിപ്രായമുണ്ട്. ജെയിംസ്.പി.സൈമൺ മണിമല പഞ്ചായത്ത് പ്രസിഡന്‍റ് പടം KTL PACKAGE JAMES
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story