Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:47 AM IST Updated On
date_range 30 May 2022 5:47 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
ഈരാറ്റുപേട്ട: ആലപ്പുഴ ജനമഹാസമ്മേളനത്തിന്‍റെ സ്വാഗതസംഘം ചെയർമാനും പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗവുമായ പി.കെ. യഹ്‌യ തങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷന്‍റെ നേതൃത്വത്തിൽ നടത്തി. മുഹ്യിദ്ദീൻ ജുമാമസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം സോണൽ സെക്രട്ടറി എം.എച്ച്. ഷിഹാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ഷാഹിദ് മറ്റയ്ക്കാട്, സെക്രട്ടറി കെ.എ. ബഷിർ, ജില്ല സെക്രട്ടറി ബിഷറുൽ ഹാഫി, ഹലീൽ തലപള്ളിൽ എന്നിവർ നേതൃതം നൽകി. പഠനക്യാമ്പ് സംഘടിപ്പിച്ചു ഈരാറ്റുപേട്ട: അവധിക്കാലം ധാർമികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി എം.ജി.എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സഹ്ലത്ത് റാസി അധ്യക്ഷവഹിച്ചു. സാജ്ജാദ് ഫാറൂഖി, ഫിറോസ് കൊച്ചി, പി.എ. ഹാഷിം, കെ.എ. ഹാരിസ് സ്വലാഹി, ഇ.എം. സാബിർ, ഹാദിയ റഷീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നെക്സി സുനീർ സ്വാഗതവും നദീറ ഹാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story