Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകിടങ്ങൂരിൽ ബൈക്ക്...

കിടങ്ങൂരിൽ ബൈക്ക് അപകടം; മൂന്നുതോട്ടില്‍ വാൻ മറിഞ്ഞു

text_fields
bookmark_border
കിടങ്ങൂരിൽ ബൈക്ക് അപകടം;  മൂന്നുതോട്ടില്‍ വാൻ മറിഞ്ഞു
cancel
പാലാ: രണ്ട്​ വ്യത്യസ്ത അപകടങ്ങളിൽ ഒരാൾക്ക്​ പരിക്ക്​. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിടങ്ങൂരിനടുത്ത് കോയിത്തറപ്പടിയിലും കിടങ്ങൂര്‍-ഉഴവൂര്‍ റോഡില്‍ മൂന്നുതോടിന് സമീപവുമാണ് അപകടമുണ്ടായത്. കോയിത്തറപ്പടിയില്‍ ഞായറാഴ്ച വൈകീട്ട്​ മൂന്നോടെ ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരന്‍ ആയിക്കാട് സ്വദേശി അമല്‍ ടോം(21) ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമല്‍ പാലായില്‍നിന്ന് കിടങ്ങൂരിലേക്ക്​ പോവുകയായിരുന്നു. കിടങ്ങൂര്‍-ഉഴവൂര്‍ റോഡില്‍ മൂന്നുതോടിന് സമീപത്തെ വളവില്‍ രാവിലെ ഏഴോടെയായിരുന്നു രണ്ടാമത്തെ അപകടം. തമിഴ്‌നാട്ടില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ വാന്‍ നിയന്ത്രണം വിട്ട് താഴേക്ക്​ മറിയുകയായിരുന്നു. കോഴിക്കുഞ്ഞുങ്ങള്‍ ചിലത് ചത്തുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story