Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:42 AM IST Updated On
date_range 30 May 2022 5:42 AM ISTവേലനിലം കുടിവെള്ള പദ്ധതി തകർക്കാൻ ശ്രമമെന്ന്
text_fieldsbookmark_border
മുണ്ടക്കയം: വേലനിലം കുടിവെള്ളപദ്ധതി തകര്‍ക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും വാർഡ് അംഗത്തിന്‍റെയും ശ്രമം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിക്കുവേണ്ടി നിര്‍മിച്ച ചെക്ക്ഡാമില്‍നിന്ന് പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കംചെയ്യുവാന്‍ ഗ്രാമപഞ്ചായത്ത് തയാറാകണം. നിലവില്‍ കുടിവെള്ള പദ്ധതിയെ തകര്‍ക്കുവാനുള്ള ശ്രമമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ചെയ്തുകൊണ്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഏറ്റവും കൂടുതല്‍ മണല്‍ അടിഞ്ഞുകൂടിയിരിക്കുന്നത് വേലനിലം ചെക്ക്ഡാമിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. വാര്‍ഡ് പ്രസിഡന്‍റ് അഷ്റഫ് കല്ലുപുരക്കൽ അധ്യക്ഷതവഹിച്ചു. ഔസേപ്പച്ചന്‍ ചെറ്റക്കാട്ട്, മോനിച്ചന്‍ വാഴവേലി, ജൂബിന്‍ നെല്ലരി, തോമസ് വെങ്ങാലൂര്‍, ജോളി തോമസ് ആലക്കപറമ്പില്‍, ബിന്ദു ജോബിന്‍, ഷാജി മനയ്ക്കല്‍, രാജു കരടിമലയില്‍, മുരളീധരന്‍ കിഴുവള്ളിയില്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story