Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇനി ഇരട്ട ചുളംവിളി...

ഇനി ഇരട്ട ചുളംവിളി സ്വപ്​ന ട്രാക്കിലൂടെ കൂകിപ്പാഞ്ഞ് പാലരുവി എക്സ്​പ്രസ്

text_fields
bookmark_border
കോട്ടയം: മൂന്നുപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ സ്വപ്ന ട്രാക്കിലൂടെ പാലരുവി എക്‌സ്പ്രസ്​ കൂകിപ്പാഞ്ഞു. ഇതോടെ യാഥാർഥ്യമായത്​ സംസ്ഥാനത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ വൈദ്യുതീകരിച്ച ഇരട്ട റെയില്‍പാതയെന്ന സ്വപ്നം. മുളന്തുരത്തി -കായംകുളം ഇരട്ടപ്പാത യാഥാർഥ്യമാക്കി എറ്റുമാനൂര്‍ -ചിങ്ങവനം രണ്ടാംപാത തുറന്നു. പകൽ പത്തുമണിക്കൂറോളം നീണ്ട അവസാനഘട്ട ജോലികൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി 9.20ഓടെ പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്കുള്ള പാലരുവി എക്സ്​പ്രസാണ്​​ ആദ്യമായി കടന്നുപോയത്​. ഞയാറാഴ്ച വൈകീട്ട്​ ആറോടെയാണ്​ നിർമാണ പ്രവൃത്തികൾ പൂർണമായത്​​. ​രാവിലെ ഏറ്റുമാനൂരിന് സമീപം പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും കൂട്ടിയോജിപ്പിക്കുന്ന കട്ട്​ ആൻഡ്​ കണക്ഷൻ നടപടികൾ ആരംഭിച്ചു. തുടർന്ന്​ ട്രാക്ക്​ അലൈൻമെന്‍റും ഇലക്​ട്രിക്​ ലൈൻ കറക്ഷനും പൂർത്തിയാക്കി.​ ഒരു ബോഗിയുള്ള എൻജിൻ ഉപയോഗിച്ച്​ ഇരട്ടപ്പാതയിൽ ഓടിച്ച് സുരക്ഷയും ഉറപ്പാക്കി. ആറുമണിയോടെ പണി പൂർത്തിയായതായി റെയിൽവേ അധികൃതർക്ക്​ സർട്ടിഫിക്കറ്റ്​ കൈമാറി. രാത്രി പാലരുവി എക്സ്​പ്രസ്​ പാറോലിക്കലിൽ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ ഫ്ലാഗ്​ഓഫ്​ ചെയ്ത്​ പുതിയ പാളത്തിലേക്കു കയറ്റി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ തോമസ്​ ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ പുതിയ പാതയിലൂ​ടെ വന്ന ട്രെയിന്​ സ്വീകരണം നൽകി. തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ആർ. മുകുന്ദ്​ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പ​ങ്കെടുത്തു. സ്ഥലമേറ്റെടുപ്പിലെ തടസ്സം മൂലം കോട്ടയം റൂട്ടിൽ അവശേഷിച്ച ഏറ്റുമാനൂര്‍- ചിങ്ങവനം 16.70 കിലോമീറ്റര്‍ പുതുപാത എത്തിയതോടെ മംഗലാപുരം മുതല്‍ തിരുവനന്തപുരം (​​കോട്ടയം വഴി) വരെയുള്ള 632 കി.മീറ്റര്‍ പൂർണമായി ഇരട്ടപ്പാതയായി. അതേസമയം, കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്​ഫോമിലെ ലൈനിന്‍റെ നിർമാണ ജോലികൾ തുടരുകയാണ്. ഇത്​ ജൂൺ 15ന്​ മാത്രമേ പൂർത്തിയാകൂവെന്ന്​ റെയിൽവേ അറിയിച്ചു. പടം KTG TARIN ഇരട്ടപ്പാത തുറന്നു​കൊടുക്കുന്നതിന്​ മുന്നോടിയായി പുതുതായി നിർമിച്ച പാതയിലൂടെന്ന്​ ഒരു ബോഗിയുള്ള എൻജിൻ ഉപയോഗിച്ച്​ പരീക്ഷണയോട്ടം നടത്തിയപ്പോൾ ............... ദുഃഖത്തിലും സന്തോഷത്തിലും പാലരുവി എക്‌സ്​പ്രസ്​ കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മനസ്സിലിടം സ്വന്തമാക്കിയ കോട്ടയത്തെ ഇരട്ടത്തുരങ്കത്തിലൂടെ അവസാന യാത്ര നടത്തിയ പാലരുവി എക്‌സ്​പ്രസ്​ തന്നെ സന്തോഷത്തിലേക്കും കൂകിപ്പാഞ്ഞു. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇരട്ടത്തുരങ്കത്തിലൂടെയുള്ള യാത്ര അവസാനിപ്പിച്ചു കടന്നുപോയത് തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്‌സ്​പ്രസായിരുന്നു. ഞായറാഴ്ച പുതുപാതയിലൂടെയുള്ള ആദ്യയാത്രക്ക്​ നറുക്കുവീണതും പാലരുവിക്ക്​ തന്നെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story