Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:35 AM IST Updated On
date_range 30 May 2022 5:36 AM ISTകോട്ടയം റൂട്ടിൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്
text_fieldsbookmark_border
. ഇന്ന് രണ്ട് പാസഞ്ചർ റദ്ദാക്കി കോട്ടയം: പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിച്ചതോടെ കോട്ടയം റൂട്ടില്‍ തിങ്കളാഴ്ച മുതൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. ദീർഘദൂര ട്രെയിനുകളെല്ലാം സർവിസ് നടത്തും. എന്നാൽ, ചില പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്. കായംകുളം-എറണാകുളം പാസഞ്ചർ (06450), കോട്ടയം- കൊല്ലം പാസഞ്ചർ (06431) എന്നിവയാണ് തിങ്കളാഴ്ച റദ്ദാക്കിയിരിക്കുന്നത്. മൂന്നു ട്രെയിനുകളുടെ സര്‍വിസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരില്‍നിന്ന് ആരംഭിക്കുന്ന നിലമ്പൂര്‍ റോഡ്- കോട്ടയം എക്സ്പ്രസ് (16325) എറണാകുളം വരെ മാത്രമാകും സർവിസ് നടത്തുക. കോട്ടയം- നിലമ്പൂര്‍ എക്സ്പ്രസ് (16326) സര്‍വിസ് തുടങ്ങുന്നത് എറണാകുളത്തുനിന്നായിരിക്കും. നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍ - കോട്ടയം എക്സ്പ്രസ് (16366) കൊല്ലം വരെ മാത്രമേ സര്‍വിസ് നടത്തുകയുള്ളൂവെന്നും റെയിൽവേ അറിയിച്ചു. നിർമാണ ജോലികളുടെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ കോട്ടയം വഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ചിലത് ആലപ്പുഴ വഴിയായിരുന്നു സർവിസ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story