Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'സേഫ്​ കോട്ടയം'...

'സേഫ്​ കോട്ടയം' കാമ്പയിന്​ തുടക്കം

text_fields
bookmark_border
കോട്ടയം: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതി‍ൻെറ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 'സേഫ്​ കോട്ടയം' പേരില്‍ ഒരാഴ്ച നീളുന്ന സാമൂഹിക സുരക്ഷിതത്വ കാമ്പയിൻ നടത്തുന്നു. മോഷണങ്ങളും സ്ത്രീകൾക്ക്​ നേരെയുള്ള അതിക്രമങ്ങളും തടയുന്നതിനായി ജില്ല പൊലീസ് നല്‍കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍: . ഇടവഴികളിലൂടെയും മറ്റും ഒറ്റക്ക്​ സ്ത്രീകളും പെൺകുട്ടികളും സഞ്ചരിക്കുമ്പോൾ അണിഞ്ഞ ആഭരണങ്ങൾ മറക്കാൻ ശ്രദ്ധിക്കുക. . അപരിചിതരായ ബൈക്ക്​ യാത്രക്കാർ ഏതെങ്കിലും ആവശ്യം പറഞ്ഞ് അടുത്തേക്ക്​ വന്നാൽ കഴുത്തിലണിഞ്ഞ ആഭരണങ്ങൾ മറച്ചുപിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബൈക്കി‍ൻെറ നമ്പർ ശ്രദ്ധിക്കുക. കൂടാതെ ബൈക്ക് അടുത്തുനിർത്താൻ ശ്രമിച്ചാൽ മൂന്നുനാല് അടിമാറിനിന്ന്​ മാത്രമേ സംസാരിക്കാവൂ. .അതിക്രമങ്ങൾ എ​ത്രയും പെട്ടെന്ന്​ തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനിലോ, വനിത പൊലീസ്​ ഹെൽപ് ലൈനിലോ, കൺട്രോൾ റൂമിലോ അറിയിക്കുക. . സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടുകളില്‍ രാത്രികാലങ്ങളിലും മറ്റ്​ അവശ്യഘട്ടങ്ങളിലും ബന്ധപ്പെടുന്നതിനായി വിശ്വസ്തരായ അയല്‍വാസികൾ, ടാക്സി ഡ്രൈവർമാർ, ആശുപത്രികള്‍, പൊലീസ് ജനമൈത്രി അസി. ബീറ്റ് ഓഫിസർ (വനിത പൊലീസ് ഉദ്യോഗസ്ഥർ) എന്നിവരുടെ ഫോൺനമ്പരുകൾ സൂക്ഷിക്കുക. . കുട്ടികൾക്ക് മൊബൈൽഫോണുകൾ​ നൽകാതിരിക്കുക. . അന്തർ സംസ്ഥാന ജോലിക്കാരെ കഴിവതും വീട്ടുപണികളിൽനിന്ന്​ പൂർണമായും ഒഴിവാക്കുക. . നഴ്സിനെ നിർത്തേണ്ട അവസരത്തിൽ അവരുടെ പൂർണ മേൽവിലാസവും ചിത്രവും സമീപ പൊലീസ്​ സ്​റ്റേഷനിൽ ഏൽപിക്കേണ്ടതും കോപ്പികൾ വീട്ടുകാർ സൂക്ഷിക്കേണ്ടതുമാണ്. . മൊബൈൽ ഫോണിൽ അപരിചിതർ തുടർച്ചയായി വിളിച്ചാൽ ഒരുവിവരവും അവരോട്​ വെളിപ്പെടുത്താതിരിക്കാനും, വിവരം സൈബർസെൽ/പൊലീസ്​ സ്​റ്റേഷനിൽ അറിയിക്കാനും ശ്രദ്ധിക്കുക. . വീട്ടിൽ ഇന്‍റർനെറ്റ്​ കണക്​ഷനുണ്ടെങ്കിൽ സ്വകാര്യമുറിയിൽ കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കരുത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story