Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightന്യൂസ്‌ പേപ്പർ...

ന്യൂസ്‌ പേപ്പർ ചലഞ്ചുമായി യൂത്ത് ഫ്രണ്ട് എം

text_fields
bookmark_border
ന്യൂസ്‌ പേപ്പർ ചലഞ്ചുമായി യൂത്ത് ഫ്രണ്ട് എം
cancel
പൊൻകുന്നം: നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ന്യൂസ് പേപ്പർ ചലഞ്ചുമായി കേരള യൂത്ത് ഫ്രണ്ട് എം. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ രാഹുൽ പിള്ളക്കും സെക്രട്ടറി ക്രിസ്റ്റിൻ അറയ്ക്കലിനും ന്യൂസ്‌ പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പത്​ മണ്ഡലം കമ്മിറ്റികളിൽനിന്നുള്ള നിർധന വിദ്യാർഥികൾക്ക് യൂത്ത് ഫ്രണ്ട് ഭാരവാഹികളുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ കൈപ്പറ്റാം. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്‍റ്​ എ.എം. മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. റിജോ വാളാന്തറ, യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ആൽബിൻ പെണ്ടാനം, അമൽ മോൻസി അനന്ദു, അനൂപ്, ബിനു സെബാസ്റ്റ്യൻ, ടോണി, നിധിൻ, ശ്രീഹരി, ആരോൺ, ജിബിൻ എന്നിവർ പങ്കെടുത്തു. ----------- KTL VZR 3 Newspaper Challenge ചിത്രവിവരണം യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ന്യൂസ് പേപ്പർ ചലഞ്ച് ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story