Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരമ്പര .'പാക്കേജിന്'​...

പരമ്പര .'പാക്കേജിന്'​ പുറത്തെ കുമരകം- രണ്ട്​

text_fields
bookmark_border
മനോഹര തീരം, സുന്ദരകാഴ്ചകൾ; തലവരക്ക്​ മാറ്റമില്ല -- അനാഥമായി നാലുപങ്കിലെ മനോഹര തീരത്തൊരുങ്ങിയ ഹൗസ്​ ബോട്ട് ടെർമിനൽ കോട്ടയം: ​കുമരകം വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയായിരുന്നു ചിത്തിരക്കായലും വേമ്പനാട്ട് കായലും അതിർത്തി പങ്കിടുന്ന നാലുപങ്കിലെ മനോഹര തീരത്തൊരുങ്ങിയ ഹൗസ്​ ബോട്ട് ടെർമിനൽ. നീണ്ട കാത്തിരിപ്പിനൊടുവിൽ ഉദ്​ഘാടനം നടന്നെങ്കിലും തലവരക്ക്​ മാറ്റമില്ല. കായൽക്കാഴ്ചകളിലേക്ക്​ കണ്ണെറിയാൻ ഏറെ അനുയോജ്യമാണെങ്കിലും സഞ്ചാരികൾക്ക്​ ഇവിടം ഇപ്പോഴും അന്യം. ഇരുന്ന്​ വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ സൗകര്യമില്ലാത്തതിനാൽ ആൾത്തിരക്കില്ല. യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ കേട്ടറിയുന്നവർക്കും എത്താനാകുന്നില്ല. ഹൗസ്​ ബോട്ടുകൾ നിർത്തിയിടാനുള്ള സൗകര്യത്തിനൊപ്പം സഞ്ചാരികൾക്ക്​ കാഴ്ചകളിലേക്ക്​ എത്താനായി നാലുപങ്ക്​ ടെർമിനലിനൊപ്പം വാച്ച്​ ടവർ അടക്കം നിർമിച്ചെങ്കിലും ഇവയടക്കം നാശത്തി‍ൻെറ വക്കിലാണ്​. സമീപ പുരയിടങ്ങളിൽ നിന്ന്​​ ടെർമിനലി‍ൻെറ നടപ്പാതയിലേക്ക് കാടുകയറി. ചെറിയ മരങ്ങളുടെ ശിഖരങ്ങൾ ഇവിടേക്ക്​ വളർന്നുനിൽക്കുന്നു. പുരയിടങ്ങളിൽനിന്ന്​ ​വിഷപ്പാമ്പുകൾ നടപ്പാതയിലേക്ക് കയറിയാൽപോലും അറിയില്ല. ---- തർക്കത്തോട്​ തർക്കം കുമരകത്തി‍ൻെറ സമീപമേഖലകളിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്​ ടൂറിസം വകുപ്പ് 3.8 കോടി ചെലവഴിച്ച്​​ 2016ൽ നാലുപങ്ക്​ ടെർമിനൽ പദ്ധതിക്ക്​ രൂപം നൽകിയത്​. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ്​ കോർപറേഷനായിരുന്നു (കെ.ഐ.ഐ.ഡി.സി) നിർമാണച്ചുമതല. എന്നാൽ, ടെർമിനലി‍ൻെറ നിർമാണം തർക്കങ്ങളിൽതട്ടി നീണ്ടു. മത്സ്യസമ്പത്ത് നശിപ്പിക്കുന്നുവെന്ന്​ ആരോപിച്ച്​ ഫിഷറീസ് വകുപ്പും പരിസ്ഥിതി സംരക്ഷകരും മത്സ്യകർഷകരും രംഗത്തുവന്നത് ആദ്യഘട്ടത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. ഒടുവിൽ പ്രശ്​നം പരിഹരിച്ച്​ നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിലെത്തിയപ്പോൾ കെ.ഐ.ഐ.ഡി.സി കൃത്യമായി പണം നൽകുന്നില്ലെന്ന് ആരോപിച്ച് കരാറുകാരൻ പിന്മാറി. തുടർന്ന്, കാത്തിരിപ്പിനൊടുവിൽ കുടിശ്ശിക നൽകി നിർമാണം പുനരാരംഭിച്ചു. ഇതിനിടെ, പഞ്ചായത്തുമായി തർക്കങ്ങൾ. അവസാനം 2020 നവംബർ രണ്ടിന്​ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെർമിനൽ തുറന്നുനൽകി. ഇതിനിടെ, ടെർമിനലി‍‍ൻെറ ഉടമസ്ഥതയെച്ചൊല്ലി ടൂറിസം വകുപ്പും കുമരകം പഞ്ചായത്തും തമ്മിലെ തർക്കവും രൂക്ഷമായി. തങ്ങൾ സർക്കാറിന്​ സമർപ്പിച്ച പദ്ധതിയാണ്​ ടെർമിനലെന്നും ഇത്​ ടൂറിസം വകുപ്പ്​ തട്ടിയെടുക്കുകയാണെന്നുമായിരുന്നു കുമരകം പഞ്ചായത്തി‍ൻെറ വാദം. ഇതോടെ ഡി.ടി.പി.സിയുടെ വാച്ച് മാൻ 'അപ്രത്യക്ഷനായി'. തീരുമാനമില്ലാതെ തർക്കം തുടർന്നതോടെ സാമൂഹികവിരുദ്ധരുടെ താവളമായി ഇത്​ മാറി. നായ്​ക്കളും ഏറെ. ഇതിനിടെ, മൂന്ന്​ മാസംമുമ്പ്​ ടെർമിനൽ കുമരകം പഞ്ചായത്തിന്​​ കൈമാറി ടൂറിസം വകുപ്പ്​ ഉത്തരവിറക്കി. ഇതോടെ ടെർമിനലി‍‍ൻെറ സംരക്ഷണച്ചുമതല പഞ്ചായത്തിനായി. എന്നിട്ടും കാര്യങ്ങൾക്ക്​ മാറ്റമില്ല. --------- അടിസ്ഥാന സൗകര്യങ്ങളില്ല അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. കായൽ മനോഹാരിത ആസ്വദിക്കാനുള്ള വാച്ച് ടവറിൽ ഒതുങ്ങി സൗകര്യങ്ങൾ. സഞ്ചാരികൾക്ക് വിശ്രമകേന്ദ്രം, കാപ്പിക്കട, റസ്​റ്റാറന്‍റ്​, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവ പദ്ധതിയിൽ ഉണ്ടായിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. പിന്നീട് താൽക്കാലിക സംവിധാനമെന്നനിലയിൽ ശുചിമുറി സൗകര്യം ഏർപ്പെടുത്തിയെങ്കിലും കാറ്റിലും മഴയിലും ഇത് തകർന്നു. നിലവിൽ ഹൗസ്​ ബോട്ടുകളുടെ​ പാർക്കിങ്ങിന്​​ കുമരകത്ത്​ സ്ഥിരം സംവിധാനമില്ല. കായലോരങ്ങളിൽ ഒരു സുരക്ഷയുമില്ലാതെ കെട്ടിയിടുകയാണ് പതിവ്. ഇതിന്​ മാറ്റം വരുത്താൻകൂടി ലക്ഷ്യമിട്ടാണ്​ ഒരേസമയം 40 ഹൗസ്‌ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനം ഒരുക്കിയത്​. നാലുപങ്ക് അടുത്തായതിനാൽ ആലപ്പുഴയിൽ നിന്നെത്തുന്ന ഹൗസ്‌ബോട്ടുകൾക്ക് ഇവിടെയെത്തി വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാൽ, ഹൗസ് ബോട്ട്​ ഉടമകൾ പദ്ധതിയോട്​ താൽപര്യം കാട്ടാത്തതിനാൽ ടെർമിനൽ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ശക്തമായ കാറ്റ്​ അനുഭവപ്പെടുന്ന സ്ഥലത്താണ്​ ടെര്‍മിനൽ സ്ഥാപിച്ചതെന്നും ഇതുമൂലം ബോട്ട് അടുപ്പിക്കാന്‍ കഴിയില്ലെന്നും​ ചൂണ്ടിക്കാട്ടിയായിരുന്നു ഹൗസ്​ബോട്ട്​ ഉടമകളുടെ നിസ്സഹകരണം. അസൗകര്യങ്ങൾക്കിടയിലും അവധിദിവസങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ സഞ്ചാരികൾ ഇവിടേക്ക്​ എത്തുന്നുണ്ട്. സൗകര്യങ്ങൾ ഒരുക്കിയാൽ കുമരകത്തി‍‍ൻെറ സ്വപ്​നഇടമായി മാറാൻ കഴിയുന്ന പ്രദേശമാണിവിടം​. സഞ്ചാരികർക്കായി നിർമിച്ച ചീപ്പുങ്കലിലെ കായലോര വിശ്രമ​കേന്ദ്രത്തി‍ൻെറ സ്ഥിതിയും മറ്റൊന്നല്ല. അവിടുത്തെ കാഴ്ചകൾ നാളെ... --പടം- ---------------- --ബോക്​സ്​-- ടോയ്​ലറ്റ്​ കോംപ്ലക്സ്​: പദ്ധതിയുണ്ട്​; സ്ഥലമില്ല കോട്ടയം: ഉത്തരവാദിത്ത ടൂറിസത്തി‍‍ൻെറ ലോകമാതൃക കൂടിയാണ്​ കുമരകമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റണമെങ്കിൽ വൻതുക നൽകി റിസോർട്ടോ ഹൗസ് ബോട്ടോ ബുക്ക് ചെയ്യണം. ഇത്​ താങ്ങാനാകാത്ത സാധാരണ സഞ്ചാരികൾ, പ്രത്യേകിച്ച്​ സ്ത്രീകൾ എവിടെപ്പോകുമെന്ന ചോദ്യം നിരന്തരം ഉയർന്നതോടെയാണ്​ കുമരകത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ടോയ്​ലറ്റ് കോംപ്ലക്സ്​ നിർമിക്കുമെന്ന്​ ടൂറിസം വകുപ്പ്​ പ്രഖ്യാപിച്ചത്​. സംസ്ഥാനത്തെ എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം സംവിധാനം ഒരുക്കുന്നതി‍‍ൻെറ ഭാഗമായിട്ടായിരുന്നു കുമരകത്തെ പദ്ധതി. എന്നാൽ, കാത്തിരിപ്പ്​ നീളുന്നു. സ്ഥലം ലഭിക്കാത്തതാണ് പ്രശ്നമെന്ന്​ ഡി.ടി.പി.സി അധികൃതർ പറയുന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ട്​ സ്ഥലം ലഭിക്കുമോയെന്ന്​ അന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല. സ്വകാര്യവ്യക്തികളു​ടെ സ്ഥലത്ത്​ വാടക എടുത്ത്​ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. ''ആരും സ്ഥലം വിട്ടുനൽകാൻ തയാറാകുന്നില്ല. എട്ട് സെന്‍റ്​ സ്ഥലമോ 3000 ചതുരശ്ര അടി കെട്ടിടമോ ആണ്​ അന്വേഷിക്കുന്നത്​. സ്ഥലം വാടകക്ക്​ കിട്ടിയാലും ആധുനിക ടോയ്​ലറ്റ് പണിയാൻ ടൂറിസം വകുപ്പ് തയാറാണ്​. അന്വേഷണം തുടരുകയാണ്​''- ഡി.ടി.പി.സി അധികൃതർ പറയുന്നു. ഇതോടെ വൃത്തിയും വെടിപ്പുമുള്ള ടോയ്‌ലറ്റുകൾക്കായുള്ള കുമരകത്തി‍‍ൻെറ കാത്തിരിപ്പ്​ നീളുമെന്ന്​ ഉറപ്പായി. കുമരകം ചന്തക്കവല, സർക്കാർ ബോട്ട് ജെട്ടി, കവണാറ്റിൻകര, കൈപ്പുഴമുട്ട്, ചീപ്പുങ്കൽ തുടങ്ങിയ ഹൗസ് ബോട്ടുജെട്ടികളിലൊന്നും ടോയ്‌ലറ്റ് സൗകര്യമില്ല. കെ.ടി.ഡി.സി വക മോട്ടൽ ആരാമത്തിനുസമീപം പൊതു ടോയ്‌ലറ്റുണ്ടെങ്കിലും കാടുപിടിച്ച സ്ഥലത്തായതിനാൽ പുറത്തുനിന്നെത്തുന്നവർ അറിയാറില്ല. വൃത്തിഹീനവുമാണ്​ ഇവിടം​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story