Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകര്‍ഷകനെ തൂമ്പകൊണ്ട്...

കര്‍ഷകനെ തൂമ്പകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

text_fields
bookmark_border
അടിമാലി: കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകനെ കല്ലിന് എറിഞ്ഞുവീഴ്ത്തി തൂമ്പ (മണ്‍വെട്ടി) ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തോക്കുപാറയിലാണ് സംഭവം. തോക്കുപാറ വണ്ടാനത്ത് ഉതുപ്പിനാണ്​ (78) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഉതുപ്പ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിൽ അയല്‍വാസി മണ്ണുങ്കല്‍ എം.എസ്. മണിക്കുട്ടനെതിരെ (49) വെള്ളത്തൂവല്‍ പൊലീസ് കേ​സെടുത്തു. ഇയാള്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഉതുപ്പും ഭാര്യ അമ്മിണിയും സ്വന്തം പുരയിടത്തില്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കെ അസഭ്യം പറഞ്ഞെത്തിയ മണിക്കുട്ടന്‍ ഉതുപ്പിനെ കല്ലിന് എറിഞ്ഞുവീഴ്ത്തിയ ശേഷം ഉതുപ്പിന്‍റെ കൈയിലിരുന്ന തൂമ്പ ബലമായി പിടിച്ചുവാങ്ങി വെട്ടുകയായിരുന്നുവെന്നാണ്​ പരാതി. തലക്കും കാലിനും സാരമായി മുറിവേറ്റിട്ടുണ്ട്​. മേലാസകലം മർദനമേറ്റ പാടുകളുമുണ്ട്. ഭാര്യ അമ്മിണിയെയും തൂമ്പകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ആക്രണത്തില്‍ ബോധരഹിതനായി ഉതുപ്പ് വീണതോടെ മരിച്ചെന്ന ധാരണയില്‍ മണിക്കുട്ടന്‍ വെള്ളത്തൂവല്‍ പൊലീസില്‍ വിളിച്ച് വിവരം പറഞ്ഞശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ ബഹളംകേട്ടെത്തിയ നാട്ടുകാര്‍ ഉതുപ്പിനെ അടിമാലി താലൂക്ക്​ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മാസങ്ങളായി ഇവര്‍ വഴക്കിലായിരുന്നു. ഇതുസംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസില്‍ ഉതുപ്പ് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ഉതുപ്പിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story