Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 12:21 AM GMT Updated On
date_range 28 May 2022 12:21 AM GMTമാടപ്പള്ളി ബ്ലോക്ക് ആരോഗ്യമേള ജൂൺ നാലിന്
text_fieldsbookmark_border
ചങ്ങനാശ്ശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടത്തും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് മേള. റാലി, ഫ്ലാഷ്മോബ്, ഉദ്ഘാടന സമ്മേളനം, കലാപ്രകടനങ്ങൾ, ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ ഉണ്ടാകും. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. ആലോചനയോഗം ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത സുരേഷ് അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വിനു ജോബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ റോസമ്മ മത്തായി, കെ.എൻ. സുവർണകുമാരി, സോഫി ലാലിച്ചൻ, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി. രഞ്ജിത്, ബി.ഡി.ഒ എം.ഇ. ഷാജി, മെഡിക്കൽ ഓഫിസർ ഡോ. സിജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story