Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡീലക്‌സ്​ പടി വളവിൽ...

ഡീലക്‌സ്​ പടി വളവിൽ അപകടം പതിവ്​

text_fields
bookmark_border
ചങ്ങനാശ്ശേരി: പെരുംന്തുരുത്തി-ഏറ്റുമാനൂർ ബൈപാസ് റോഡിൽ ഡീലക്‌സ്​ പടി വളവിൽ അപകടം പതിവാകുന്നു. സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞു. നിരവധിപേരുടെ ജീവൻ പൊലിയുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് ഈ ഭാഗത്ത് പതിവാണ്. അപകടമേഖലയായി പ്രഖ്യാപിച്ച മേഖലകൂടിയാണിത്. അപകടങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മുണ്ടുപാലം പള്ളിക്ക് സമീപ​ത്തെ ഡീലക്‌സ് പടി വളവ് നിവർത്താൻ നടപടി ആരംഭിച്ചെങ്കിലും നാളിതുവരെ പ്രാബല്യത്തിൽ എത്തിയില്ല. മുൻ എം.എൽ.എ സി.എഫ്. തോമസിന്‍റെ നിർദേശപ്രകാരം, ഒരുകോടി രൂപ ആറ്​ വർഷങ്ങൾക്ക് മുമ്പ് പൊതുമരാമത്ത്​ വകുപ്പിൽനിന്ന് അനുവദിച്ച് പദ്ധതി ആരംഭിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല. അപകടവളവ്​ നിവർത്താൻ സർവേ നടത്തി മതിലുകളിൽ മാർക്ക് ചെയ്തിരുന്നു. കല്ലിട്ടുതിരിക്കുന്ന ജോലി കരാറുകാർ ഏറ്റെടുക്കണം. കല്ലിട്ട്​ തിരിച്ചുകഴിഞ്ഞാൽ മാത്രമേ ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ വില നിർണയിക്കാനാകൂ. വളവ് നിവർത്തലിന്​​ ലാൻഡ് അക്യുസിഷൻ തഹസിൽദാർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക്​ ഒപ്പം പരിശോധന നടത്തിയിരുന്നെന്ന് ജില്ല പഞ്ചായത്ത് അംഗം മഞ്ജു സുജിത് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story