Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:50 AM IST Updated On
date_range 28 May 2022 5:50 AM ISTസിനിമയിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നുവരണം
text_fieldsbookmark_border
കോട്ടയം: മലയാളികളെ സിനിമ കാണാൻ പഠിപ്പിച്ച ചരിത്രമാണ് 50 വർഷം പിന്നിട്ട ഫിലിം സൊസൈറ്റികൾക്കുള്ളതെന്ന് സംവിധായിക വിധു വിന്‍സന്‍റ് പറഞ്ഞു. ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന സിനിമ പ്രദർശനങ്ങൾ കാണാൻ അടുത്തകാലം വരെ സ്ത്രീകൾക്ക് അവസരമുണ്ടായിരുന്നില്ല. സിനിമ രംഗത്തേക്ക് കരുത്തുറ്റ സ്ത്രീകൾ കൂടുതലായി കടന്നുവരണമെന്നും വിധു അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള റീജ്യന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി, മഴവില്ല് വനിത ഫിലിം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ വനിത ചലച്ചിത്ര പഠന ശിൽപശാലക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫിലിം സൊസൈറ്റി ഫെഡറേഷന്‍ കേരള റീജ്യന്‍ സെക്രട്ടറി കെ.ജി. മോഹന്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. നടി സജിത മഠത്തില്‍ സംസാരിച്ചു. ഹേന ദേവദാസ് സ്വാഗതവും ജിഷ മേരി മാത്യു നന്ദിയും പറഞ്ഞു. ------- സോമിൽ വ്യവസായം തകർച്ചയുടെ വക്കിൽ കോട്ടയം: മരത്തിന്‍റെ ലഭ്യതക്കുറവും ജനൽ, വാതിൽ , ഫർണിച്ചറുകൾ, എന്നിവക്ക് ഇരുമ്പ്, അലുമിനിയം, സിമൻറ്, പ്ലാസ്റ്റിക് അന്യരാജ്യത്തുനിന്നുള്ള ഉരുപ്പടികൾ എന്നിവയുടെ കടന്നുകയറ്റവും മൂലവും സോമിൽ വ്യവസായം തകർച്ചയുടെ വക്കിലാണെന്ന് കേരള സോമിൽ ഓണേഴ്സ് അസോസിയേഷൻ. പരിസ്ഥിതിക്ക് കോട്ടംവരുന്നു എന്നതിനാൽ സുപ്രീംകോടതി സോമിൽ നടത്തിപ്പിന് പല നിയമങ്ങളും കൊണ്ടുവന്നെങ്കിലും അയൽ സംസ്ഥാനത്തേക്ക് മരങ്ങൾ ഉരുളുകളായി കൊണ്ടുപോവുന്നതിനാൽ സോമില്ലുകളിൽ ജോലി കുറയുന്നു. സോമിൽ നടത്താൻ ഓരോ വർഷവും ഏഴു ഡിപ്പാർട്മൻെറ് ലൈസൻസ് ഫീസ് അടക്കണം. ഇത് ഒന്നാക്കിയാൽ പ്രയോജനപ്പെടും. കേരളത്തിൽ 3000 സോമിൽ ഉടമകളും 30,000 തൊഴിലാളികളും അതിനോട് അനുബന്ധിച്ച് ഒരുലക്ഷം ജോലിക്കാരും ഉണ്ട്. അസോ. സമ്മേളനം ഞായറാഴ്ച 2.30ന് കോട്ടയത്ത് നടക്കും. ചെറുകിട വ്യവസായ അസോ. ജില്ല പ്രസിഡന്‍റ് എബ്രഹാം കുര്യൻ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story