Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:49 AM IST Updated On
date_range 28 May 2022 5:49 AM ISTലോട്ടറി ടിക്കറ്റ് തട്ടിപ്പ് വ്യാപകം
text_fieldsbookmark_border
പൊൻകുന്നം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തിയുള്ള പണംതട്ടിപ്പ് വ്യാപകമാകുന്നു. വ്യാഴാഴ്ച നടന്ന കാരുണ്യ പ്ലസ് ലോട്ടറി (കെ.എൻ 422) യുടെ ടിക്കറ്റിൽ തിരുത്തൽ വരുത്തി 5000 രൂപയുടെയും, 2000 രൂപയുടെയും സമ്മാനത്തുക തട്ടിയെടുത്തു. ഏജന്‍റുമാരായ പൊൻകുന്നം സ്വദേശികളായ കോയിപ്പള്ളി കൊടുമണ്ണിൽ കെ.എം. ജേക്കബ്, നരിയനാനി മരംകൊള്ളിൽ കെ.എം. ജോസഫ് എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഇവർ പൊൻകുന്നം പൊലീസിൽ പരാതിനൽകി. 423003 എന്ന ടിക്കറ്റിലെ മൂന്ന് എന്ന നമ്പർ തിരുത്തി എട്ട് ആക്കി. 5000 രൂപ മുതൽ 10,000 രൂപവരെ തട്ടിപ്പുസംഘം പലരെയും കബളിപ്പിച്ചതായി ഏജന്‍റുമാർ പറഞ്ഞു. കാഞ്ഞിരപ്പള്ളി, തമ്പലക്കാട്, വാഴൂർ, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നിവടങ്ങളിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story