Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.സി. ജോർജിനെ...

പി.സി. ജോർജിനെ വേട്ടയാടുന്നു -ജനപക്ഷം

text_fields
bookmark_border
കോട്ടയം: ഇടതു-വലതു മുന്നണികൾ സംയുക്തമായി പി.സി. ജോർജിനെ വേട്ടയാടുകയാണെന്ന് കേരള ജനപക്ഷം സെക്കുലർ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് തിടുക്കത്തിൽ നടപടിയെടുത്തത്​. സമൂഹത്തിന്റെ ചില ഉത്​കണ്ഠകളാണ്​ പ്രസംഗങ്ങളിൽ അദ്ദേഹം പരാമർശിച്ചത്​. അത് വിദ്വേഷമോ കലാപ ആഹ്വാനമോ അല്ലെന്നും നേതാക്കൾ ന്യായീകരിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് സജി എസ്. തെക്കേൽ, സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജുകുട്ടി കാക്കനാട്ട്, സംസ്ഥാന ട്രഷറർ പ്രഫ. ജോസഫ് ടി. ജോസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story