Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇതരമതക്കാരിയോട്...

ഇതരമതക്കാരിയോട് പ്രണയം; യുവാവിനെ മർദിച്ച് കൊന്നു

text_fields
bookmark_border
-പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും അറസ്റ്റിൽ ബംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ഇതര മതത്തിലുള്ള യുവതിയെ പ്രണയിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. കലബുറഗി വാടി ടൗൺ ഭീമനഗർ ലേഔട്ട് സ്വദേശി വിജയ കംബ്ലെ (25) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ഷഹാബുദ്ദീൻ (29), സുഹൃത്ത് നവാസ് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു മതത്തിലെ പെൺകുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ വിജയയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രിയോടെ റെയിൽവേ പാലത്തിന് സമീപം വിജയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കല്ലുകൊണ്ടിടിച്ചും കുത്തിപ്പരിക്കേൽപിച്ചും ക്രൂരമായ മർദനത്തെതുടർന്നാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത വാടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടിയുടെ ബന്ധുക്കൾതന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവാവും പെൺകുട്ടിയും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ വീട്ടുകാർ പ്രണയത്തെക്കുറിച്ച് അറിയുന്നത്. കൊലപാതകത്തെതുടർന്ന് മറ്റു സംഘർഷങ്ങൾ തടയുന്നതിനായി കലബുറഗിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story