Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:49 AM IST Updated On
date_range 27 May 2022 5:49 AM ISTവനിത ചലച്ചിത്ര പഠന ക്യാമ്പ് കോട്ടയത്ത്
text_fieldsbookmark_border
കോട്ടയം: ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള റീജ്യൻെറ നേതൃത്വത്തിൽ വനിതകൾക്കായി നടത്തുന്ന ചലച്ചിത്ര പഠന ശിൽപശാലക്ക് വെള്ളിയാഴ്ച തുടക്കമാകും. ഞായറാഴ്ച വരെ കോട്ടയം ചുങ്കത്തെ സോഫിയ സെന്‍ററിലാണ് ക്യാമ്പ്. കോട്ടയത്തെ വനിത ഫിലിം സൊസൈറ്റിയായ 'മഴവില്ലാ'ണ് ക്യാമ്പിൻെറ സംഘാടകർ. 50 പേർ പങ്കെടുക്കും. വിവിധ സെഷനുകളിലായി സിനിമയെ സമഗ്രമായി പഠിക്കുന്ന പാഠ്യപദ്ധതിയാണ് രൂപപ്പെടുത്തിയതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30ന് സംവിധായിക വിധു വിന്‍സന്‍റ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനച്ചടങ്ങിൽ ബീന പോള്‍ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഹേന ദേവദാസ്, എം.എന്‍. ശ്യാമള, വി.വി. ഷൈല, അഗത കുര്യന്‍, മധു ജനാര്‍ദനന്‍ എന്നിവർ പങ്കെടുത്തു. ------------- സണ്‍ഡേ സ്കൂള്‍ ശതാബ്ദി ആഘോഷം മണര്‍കാട് കോട്ടയം: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂൾ ശതാബ്ദി ആഘോഷം ഞായറാഴ്ച ഉച്ചക്ക് 2.30ന് മണര്‍കാട് സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടക്കും. ശതാബ്ദി സമ്മേളനം യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കാതോലിക്ക അസിസ്റ്റന്‍റുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സണ്‍ഡേ സ്കൂൾ പ്രസിഡന്‍റ് മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കോതമംഗലം, മാനന്തവാടി മേഖല സമ്മേളനങ്ങള്‍ക്കു ശേഷമാണു കോട്ടയം മേഖല സമ്മേളനം നടത്തുന്നത്. വാർത്തസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, ജനറല്‍ കണ്‍വീനര്‍ ഷെവ. എം.ജെ. മര്‍ക്കോസ്, സെക്രട്ടറി കോര സി. കുന്നുംപുറം, ഫാ. ജോസി എബ്രഹാം അട്ടച്ചിറ, പ്രോഗ്രാം കോഓഡിനേറ്റര്‍ ഫാ. ആന്‍ഡ്രൂസ് കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, മണര്‍കാട് കത്തീഡ്രല്‍ ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആഷിഷ് കുര്യന്‍, സെക്രട്ടറി എന്‍. തോമസ് മാണി, ഭദ്രാസന സെക്രട്ടറി എം.ഐ. എബ്രഹാം, ഇന്‍സ്‌പെക്ടര്‍ സാം കെ. പോള്‍ എന്നിവര്‍ പങ്കെടുത്തു. ------------- പഠനോത്സവം കുമ്മനം: നേതാജി ഗ്രന്ഥശാല സംഘടിപ്പിച്ച പഠനോത്സവം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് എ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ ജോയന്‍റ് സെക്രട്ടറി എൻ.ഡി. ശിവൻ, ഗ്രാമപഞ്ചായത്തംഗം ബുഷ്റ തൽഹത്ത്, ഒ.എൻ. സുരേഷ്, കെ.പി. ഗോപാലകൃഷ്ണൻ, ഇ.സി. സതി, സി.എസ്. ശ്രീധരൻ, പി.എസ്. സുജാത, സക്കീർ ചെങ്ങംപള്ളി, താത്രിക്കുട്ടി, ഹസൻ കുഞ്ഞ് എന്നിവർ സംസാരിച്ചു. ------ പടം KTL KUMMANAM കുമ്മനം നേതാജി ഗ്രന്ഥശാല സംഘടിപ്പിച്ച പഠനോത്സവം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story