Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റുമാനൂര്‍ ഗവ....

ഏറ്റുമാനൂര്‍ ഗവ. സ്‌കൂള്‍ പരിസരം വൃത്തിയാക്കി തുടങ്ങി

text_fields
bookmark_border
ഏറ്റുമാനൂര്‍: ചുറ്റും കാടുപിടിച്ച് ശോച്യാവസ്ഥയിലായിരുന്ന . സ്‌കൂളി‍ൻെറ ദുരവസ്ഥ 'മാധ്യമം' വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭ ഉടമസ്ഥതയില്‍ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂളാണ് അവഗണിക്കപ്പെട്ടിരുന്നത്. വള്ളിപ്പടര്‍പ്പുകള്‍ ജനാലകള്‍വഴി ക്ലാസിലേക്ക്​ വളര്‍ന്നിരുന്നു. ഇഴജന്തുക്കളെ ഭയന്ന് കാടുപിടിച്ച ശൗചാലയത്തിലേക്കു പോകാന്‍പോലും കുട്ടികൾക്ക്​ പേടിയായിരുന്നു. അധ്യയന വര്‍ഷം തുടങ്ങും മുമ്പെങ്കിലും സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പലതവണ നഗരസഭയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ആദ്യദിവസം ശൗചാലയങ്ങള്‍ക്ക് മുന്നിലെ കാട്​ പൂര്‍ണമായി വെട്ടിവൃത്തിയാക്കി. ഈ ആഴ്ച സ്‌കൂള്‍ പരിസരം വൃത്തിയാക്കി നല്‍കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം പറഞ്ഞു. വി.എച്ച്.എസ്.ഇ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമായി 250 വിദ്യാർഥികളുണ്ട്. ഹൈസ്‌കൂളും തൊഴിലധിഷ്ഠിത വിദ്യാലയവും ഈ സ്‌കൂള്‍ വളപ്പില്‍ തന്നെയാണ്. മുമ്പ്​ മരം മറിഞ്ഞുവീണ് കെട്ടിടത്തിന്​ കേടുപാടുകളുണ്ടായ സംഭവവും ഉണ്ടായിട്ടുണ്ട്. -------- KTL ETR SCHOOL: കാടുപിടിച്ച ഏറ്റുമാനൂർ ഗവ. സ്കൂൾ പരിസരം വൃത്തിയാക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story