Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാട്ടർ അതോറിറ്റി...

വാട്ടർ അതോറിറ്റി എംപ്ലോയീസ്​ യൂനിയൻ സംസ്ഥാന സമ്മേളനം

text_fields
bookmark_border
ptgth1 പത്തനംതിട്ട: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം 27, 28, 29 തീയതികളിൽ തിരുവല്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് ഉച്ചക്ക് രണ്ടിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ പൂർവകാല നേതൃസംഗമം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്യും. സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി. സുഭാഷ്ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തും. 28ന് മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ രാവിലെ 10ന് എളമരം കരീം എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് നാലിന്​ യാത്രയയപ്പ്​ സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാ​ടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. ആർ. സനൽകുമാർ, ജില്ല സെക്രട്ടറി ടി. അനിൽ, ജനറൽ സെക്രട്ടറി പി. ശശിധരൻ നായർ, കൺവീനർ രാജേഷ് ആർ. ച​ന്ദ്രൻ എന്നിവർ പ​​​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story