Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓഫ്​ റോഡ്​ റൈഡ്​: ജോജു...

ഓഫ്​ റോഡ്​ റൈഡ്​: ജോജു ജോർജ്​ ഹാജരായി

text_fields
bookmark_border
തൊടുപുഴ: വാഗമണ്ണിൽ അനുമതിയില്ലാതെ ഓഫ് റോഡ് റൈഡ് നടത്തിയ കേസിൽ നടൻ ജോജു ജോർജ് ഇടുക്കി ആർ.ടി.ഒക്ക്​ മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന്​ മോട്ടോർ വാഹന വകുപ്പ്​ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട്​ മുന്നറിയിപ്പില്ലാതെയാണ്​ ജോജു എത്തിയത്​. ഈ ആഴ്ച ഹാജരാകുമെന്ന്​ അധികൃതരെ അറിയിച്ചിരുന്നെങ്കിലും തീയതിയോ സമയമോ കൃത്യമായി അറിയിച്ചിരുന്നില്ല. ഓഫ്​ റോഡ്​ റൈഡിന്​ അനുമതിയില്ലാത്ത സ്ഥലമാണെന്ന്​ അറിയില്ലെന്നും മറ്റാർക്കും അപകടം ഉണ്ടാക്കുംവിധം വാഹനമോടിച്ചിട്ടില്ലെന്നും ജോജു മൊഴി നൽകിയതായാണ്​ വിവരം. ഓഫ് റോഡ് ട്രക്കിങ്ങിന്​ നിരോധനം നിലനിൽക്കുന്ന ജില്ലയിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും അപകടകരമായ വിധം വാഹനമോടിച്ചതിനും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ്​ ജോജുവിനും സംഘാടകർക്കുമെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തത്​. റൈഡിൽ പങ്കെടുത്ത 13 പേർക്കെതിരെ വാഗമൺ പൊലീസ് കേസെടുത്തെങ്കിലും ജോജു ഉൾപ്പെടെ ഒമ്പതുപേർ ഹാജരായിട്ടില്ല. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. ജോജുവിനെതിരെ നടപടി ആവശ്യപ്പെട്ട്​ കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡന്‍റ്​ ടോണി തോമസാണ് പരാതി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story