Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:47 AM IST Updated On
date_range 26 May 2022 5:47 AM ISTസർക്കാർ തീരുമാനം സ്വാഗതാർഹം -ജോസ് കെ.മാണി
text_fieldsbookmark_border
കോട്ടയം: ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എം.പി. കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം കാരണം വലിയ പ്രതിസന്ധിയിലായ കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടി. കേന്ദ്ര സർക്കാറിന്‍റെ പരിധിയിലുള്ള വിഷയമാണെങ്കിലും സംസ്ഥാന സർക്കാറിന്‍റെ അധികാര പരിധിക്കുള്ളിൽനിന്ന് ചെയ്യാവുന്നതിന്‍റെ പരമാവധി സർക്കാർ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ക്യാമ്പ് പാലാ: എസ്.എം.വൈ.എം പാലാ രൂപതയുടെയും അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂനിറ്റിന്‍റെയും ആഭിമുഖ്യത്തിൽ 'അമോറിസ് ലെറ്റിഷ' പേരിൽ നടന്ന യൂത്ത് ക്യാമ്പ് എസ്.എം.വൈ.എം പാലാ രൂപത മുൻ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പാലാ രൂപത പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. അരുവിത്തുറ കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയന്‍റ് ഡയറക്ടർ സി. ജോസ്മിത, ഫാ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ, ഫൊറോന ഡയറക്ടർ ഫാ. ജോസ് കിഴക്കേതിൽ, ജോസഫ് കിണറ്റുകര, ഡിബിൻ ഡൊമിനിക്, റിന്‍റു റെജി എന്നിവർ സംസാരിച്ചു. KTL PALA SYAM എസ്.എം.വൈ.എം യൂത്ത് ക്യാമ്പ് പാലാ രൂപത മുൻ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story