Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോരുത്തോട്-ശബരിമല...

കോരുത്തോട്-ശബരിമല പാതയിൽ അപകടങ്ങൾ പെരുകുന്നു

text_fields
bookmark_border
മുണ്ടക്കയം: കോരുത്തോട്-കാളകെട്ടി-പമ്പാവാലി ശബരിമല പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ബുധനാഴ്ച വീണ്ടും ഇവിടെ അപകടം നടന്നു. കോസടിയിൽ രാവിലെ ഏഴോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചതിനുശേഷം സമീപത്തെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മടുക്ക സ്വദേശിയായ യുവാവ് രക്ഷപ്പെട്ടു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ്​ റോഡിലേക്ക് വീണതോടെ പ്രദേശത്തെ വൈദ്യുതി നിലച്ചു. ഒരു മണിക്കൂറോളം സ്വാഗതവും തടസ്സപ്പെട്ടു. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണവും. റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ നിർമിച്ചതോടെ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്ന സ്ഥിതിയാണുള്ളത്. പനക്കച്ചിറക്കും പള്ളിപ്പടിക്കും ഇടയിലുള്ള ഭാഗത്താണ് അപകടങ്ങൾ നിത്യസംഭവമാകുന്നതെന്ന്​ നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം പാറമടയിൽ അമിതവേഗത്തിലെത്തിയ മിനിബസ് ഓട്ടോയിലും നിർത്തിയിട്ട ബൈക്കിലും ഇടിച്ച് അപകടം ഉണ്ടായി. ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story