Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:49 AM IST Updated On
date_range 25 May 2022 5:49 AM ISTയൂനിറ്റ് ഉദ്ഘാടനം
text_fieldsbookmark_border
പാലാ: ഓൾ കേരള ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻെറ കുറവിലങ്ങാട് യൂനിറ്റ് ഉദ്ഘാടനം ജില്ല സെക്രട്ടറി പി.എൻ. രാജു കുര്യനാട് നിർവഹിച്ചു. ജില്ല ട്രഷറർ എം.കെ. ബിനു, താലൂക്ക് പ്രസിഡന്‍റ് എം.എ. അഭിലാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. രഘു (പ്രസി), നന്ദനൻ (സെക്ര), ബിനു (ട്രഷ) ഗോൾഡൻ ജൂബിലി ആഘോഷം പാലാ: സെന്‍റ് തോമസ് കോളജ് 1972-75 വർഷത്തെ കോമേഴ്സ് ബാച്ചിൻെറ ഗോൾഡൻ ജൂബിലി ആഘോഷം നടത്തി. പ്രിൻസിപ്പൽ ഡോ. ജയിംസ് മംഗലത്ത് പൂർവവിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വകുപ്പ് മേധാവി പ്രഫ. ബോബി ജോൺ അധ്യക്ഷതവഹിച്ചു. പൂർവാധ്യാപകരായ പ്രഫ. പി.സി. എബ്രഹാം, പ്രഫ. മാത്യു ജോസഫ് എന്നിവരെ ആദരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ രാമചന്ദ്രൻ അയ്യർ, പ്രഫ. അലൻ ജോർജ്, പ്രഫ. ടെജിൽ തോമസ്, മാത്യു ജോസഫ്, ബേബി അലക്സാണ്ടർ, എബ്രാഹം തോമസ്, ശാന്ത ജോർജ്, കമ്മിറ്റി അംഗങ്ങളായ ജോർജ് ജോസഫ്, ഫിലിപ് ജോസഫ്, എൻ.ജെ. സെബാസ്റ്റ്യൻ ,പി.ഐ. ജോൺ, ജെ.ഇസഡ്. രവി, സെക്രട്ടറി മാത്യു ഫിലിപ്പോസ് എന്നിവർ സംസാരിച്ചു. ചിത്രം: KTL Pala Poorva vidhyarthi Sangamam പാലാ സെന്‍റ് തോമസ് കോളജിലെ കോമേഴ്സ് പൂർവ വിദ്യാർഥി സംഗമം പ്രിൻസിപ്പൽ ഡോ. ജയിംസ് മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story