Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:49 AM IST Updated On
date_range 25 May 2022 5:49 AM ISTതയ്യൽക്കടകളിൽ തുന്നൽമേളം
text_fieldsbookmark_border
കോട്ടയം: അടുത്തയാഴ്ച സ്കൂളുകൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികൾക്ക് ധരിക്കാനുള്ള യൂനിഫോമുകൾ തയ്ക്കുന്നതിലുള്ള തിരക്കുകളാണ് ഓരോ തയ്യൽക്കടകളിലും. കഴിഞ്ഞ ആഴ്ചയോടെ സ്കൂളുകളിൽനിന്ന് യൂനിഫോമിൻെറ തുണികൾ ലഭിച്ചുതുടങ്ങി. നഗരത്തിലെ ഓരോ തയ്യൽക്കടകളിലും വിവിധ സ്കൂളുകളിൽനിന്നുമുള്ള യൂനിഫോമുകളും കുട്ടികളുമായി നിൽക്കുന്ന രക്ഷിതാക്കളുടെ തിരക്കാണ്. ഷർട്ടിന് 300രൂപ, നിക്കറിന് 300, പാന്‍റിന് 400, പെൺകുട്ടികളുടെ ചുരിദാർ സെറ്റിന് 350 എന്നിങ്ങനെയാണ് നിരക്ക്. അളവുകൾക്കനുസരിച്ച് നിരക്കിൽ വ്യത്യാസം വരുമെന്ന് 25 വർഷങ്ങളായി നഗരത്തിൽ തയ്യൽക്കട നടത്തുന്ന മുത്തുകൃഷ്ണൻ പറയുന്നു കുറഞ്ഞ ദിവസങ്ങൾകൊണ്ട് പരിമിതമായ തൊഴിലാളികളെ കൊണ്ടാണ് ഓർഡറുകൾ ചെയ്തുകൊടുക്കുന്നത്. കോവിഡ് സമയത്ത് തൊഴിലാളികൾ കുറഞ്ഞിരുന്നു. സീസൺ അടുത്തപ്പോൾ അവരെ കിട്ടാതായി. സ്കൂളുകളുടെ ഓർഡർ എടുത്തതും പതിവുകാർ സമീപിക്കുന്നതുമായ തയ്യൽക്കടകൾ നഗരത്തിൽ നിരവധിയുണ്ട്. പടം: KTL Uniform കുട്ടികൾക്കായുള്ള യൂനിഫോമുകളുടെ തയ്യൽ ജോലികളിൽ വ്യാപൃതനായിരിക്കുന്ന മുത്തുകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story