Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദലിത്​ കത്തോലിക്ക...

ദലിത്​ കത്തോലിക്ക മഹാജനസഭ ധർണ നാളെ

text_fields
bookmark_border
കോട്ടയം: ദലിത്​ കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്​) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11മുതൽ കോട്ടയം ഹെഡ്​ ഓഫിസ്​ പടിക്കൽ ധർണ നടത്തും. പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനിൽനിന്ന്​ നൽകുന്ന വായ്പകളിൽ സബ്​സിഡി അനുവദിക്കുക, മുടങ്ങിക്കിടക്കുന്ന സ്​കോളർഷിപ്​ ഉടൻ നൽകുക, സർക്കാറിൽനിന്ന്​ കൂടുതൽ ഫണ്ട്​ ലഭിക്കുന്നതിന്​ സമ്മർദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ ധർണ​. രാവിലെ 10.30ന്​ റാലി വിജയപുരം രൂപത ഡി.സി.എം.എസ്​ ഡയറക്ടർ റവ. ഫാ. ജോസഫ്​ തറയിൽ ഫ്ലാഗ്​ഓഫ്​ ചെയ്യും. 11ന്​​ കോർപറേഷൻ പടിക്കൽ കെ.സി.ബി.സി എസ്​.സി​/എസ്​.ടി/ബി.സി കമീഷൻ ചെയർമാൻ മാർ ജേക്കബ്​ മുരിക്കൻ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ ജയിംസ്​ ഇലവുങ്കൽ അധ്യക്ഷതവഹിക്കും. ഡി.സി.എം.എസ് സംസ്ഥാന ഡയറക്ടർ റവ. ഫാ. ജോസ്​ വടക്കേക്കുറ്റ്​, സംസ്ഥാന പ്രസിഡന്‍റ്​ ജയിംസ്​ ഇലവുങ്കൽ, വൈസ്​ പ്രസിഡന്‍റ്​ വിൻസെന്‍റ്​ ആന്‍റണി, സെക്രട്ടറി ബിജി സാലസ്​ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story