Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:48 AM IST Updated On
date_range 25 May 2022 5:48 AM ISTസില്‍വര്‍ലൈന്‍ തുടര്‍ന്നാല്‍ കടുത്ത സമരം -ജോയ് എബ്രഹാം
text_fieldsbookmark_border
ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ പദ്ധതി തുടർന്നാൽ അതിശക്തമായ സമരത്തെ നേരിടേണ്ടിവരുമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം. ഗവ. സില്‍വര്‍ ലൈനില്‍നിന്ന് നിരുപാധികം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളി റീത്തുപള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സമരപ്പന്തലില്‍ കേരള കോണ്‍ഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് മാത്തുകുട്ടി പ്ലാത്താനം, വി.ജെ. ലാലി, ബിനു മൂലയില്‍, അപ്പച്ചന്‍കുട്ടി കാപ്യാരുപറമ്പില്‍, ജോഷി കുറുക്കന്‍കുഴി, സൈന തോമസ്, ഡി. സുരേഷ്, ജസ്റ്റിന്‍ പാലത്തിങ്കല്‍, മിനി വിജയകുമാര്‍, ശശികുമാര്‍ നത്തനടിച്ചിറ, അന്നമ്മ സാജന്‍, സബീഷ് നെടുമ്പറമ്പില്‍, ബിജു ചെറുക്കാട്, അഭിലാഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story