Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:48 AM IST Updated On
date_range 25 May 2022 5:48 AM ISTകാണക്കാരി ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുചേർക്കാം
text_fieldsbookmark_border
കോട്ടയം: കാണക്കാരി പഞ്ചായത്ത് വാർഡ് 13ലെ (കുറുമുള്ളൂർ) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡിലെ വോട്ടർപട്ടിക പുതുക്കാൻ നടപടി ആരംഭിച്ചു. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേരുചേർക്കാം. ജൂൺ എട്ടുവരെയാണ് അവസരം. നിലവിലെ വോട്ടർപട്ടികയുടെ അടിസ്ഥാന പട്ടികയും സപ്ലിമെന്‍ററി പട്ടികകളും സംയോജിപ്പിച്ചുള്ള കരട് വോട്ടർപട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ എട്ടിന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. 18ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള അവകാശവാദങ്ങളും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും ഒരു പോളിങ് സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്കോ ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കുള്ള സ്ഥാനമാറ്റം സംബന്ധിച്ച അപേക്ഷകളും ഓൺലൈനായാണ് സ്വീകരിക്കുക. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾ ചർച്ച ചെയ്യുന്നതിന് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജിയോ ടി.മനോജിൻെറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. ഏറ്റുമാനൂർ 220 കെ.വി സബ് സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും കോട്ടയം: ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ച ഏറ്റുമാനൂർ 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ബുധനാഴ്ച നാടിനു സമർപ്പിക്കും. ഏറ്റുമാനൂർ വ്യാപാരഭവനിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപറേഷൻ ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. നവീകരിച്ച സബ്സ്റ്റേഷനും അനുബന്ധ പ്രസരണ ലൈനും നിലവിൽ വരുന്നതോടെ വൈക്കം, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ, കോട്ടയം സബ് സ്റ്റേഷനുകളിലേക്ക് വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് 110 കെ.വി വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനാകും. ഉപയോക്താക്കൾക്ക് ഇടതടവില്ലാതെ കൂടുതൽ മെച്ചപ്പെട്ട വോൾട്ടേജിൽ വൈദ്യുതി ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story