Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒരുരാത്രികൊണ്ട്​​...

ഒരുരാത്രികൊണ്ട്​​ അനാഥരായി; സങ്കടക്കടലിലാണ്​ ഈ പെൺകുട്ടികൾ

text_fields
bookmark_border
കോട്ടയം: പിതാവി‍ൻെറ കരുതലും അമ്മയുടെ വാത്സല്യവും നിറഞ്ഞുനിന്നിരുന്ന കുഞ്ഞുവീടിനുള്ളിൽ ഇനി സാന്ദ്രയും ആർദ്രയും ഒറ്റക്കാണ്​. ഇവർക്ക്​ കാവലും വഴികാട്ടിയുമായിരുന്നവർ ഒന്നുമറിയാതെ കല്ലറയിലുറങ്ങുമ്പോൾ ഒറ്റദിവസംകൊണ്ട്​​ അനാഥരായതി‍ൻെറ നോവിലാണ്​ ഈ രണ്ടു പെൺകുട്ടികൾ. കഴിഞ്ഞദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച, കുമരകം പഞ്ചായത്ത്​ ആറാംവാർഡിൽ പുല്ലൻപറമ്പിൽ പാപ്പച്ച‍‍ൻെറയും (56), സൂസമ്മയു​ടെയും (51) മക്കളാണ്​ സാന്ദ്രയും ആർദ്രയും. കായലിൽനിന്ന്​ മണൽവാരി കുടുംബം നോക്കിയിരുന്ന പാപ്പച്ചൻ 2018 മുതൽ ഹൃദയത്തി‍ൻെറ വാൽവ്​ ചുരുങ്ങുന്ന അസുഖത്തിന്​ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ്​ ആറുമാസം മുമ്പ്​ കുടലിൽ കാൻസർ ബാധിച്ചത്​. രോഗം ബാധിച്ചഭാഗം ഏപ്രിൽ 27ന്​ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ആശുപത്രിയിൽ ഭർത്താവിന്​ കൂട്ടിരുന്ന ​സൂസമ്മ മേയ്​ ആറിന്​​ പ്രഭാതഭക്ഷണം വാങ്ങാനിറങ്ങിയപ്പോൾ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തട്ടി പരിക്കേറ്റിരുന്നു. എന്നാൽ, ഭർത്താവി‍ൻെറ ചികിത്സക്കിടക്ക്​ സൂസമ്മ ഇത്​ കാര്യമാക്കിയില്ല. ആരോടും പറഞ്ഞുമില്ല. തുടർന്ന്​ കീമോ ചെയ്യാനുള്ള തീയതിയെടുത്തശേഷം, പാപ്പച്ചനും സൂസമ്മയും രണ്ടുദിവസം കഴിഞ്ഞു​വീട്ടിലേക്കുമടങ്ങി. പിന്നീടാണ്​ സൂസമ്മക്ക്​ കാലിൽ നീരുവന്നത്​. പനിയുമുണ്ടായിരുന്നു. ആദ്യം കുമരകം ആശുപത്രിയിലും തുടർന്ന്​ കോട്ടയം ജനറൽ ആശുപത്രിയിലും എത്തിച്ചു. കാലിൽ പൊട്ടൽ ക​ണ്ടെത്തിയതിനാൽ അവിടെനിന്ന്​ എക്​സ്​റേ എടുത്ത്​ ബാന്‍റേജ്​ ഇട്ട്​ വിട്ടയച്ചു. വീട്ടിലെത്തിയശേഷം ശരീരവേദന അസഹ്യമായതോടെയാണ്​ വാഹനം തട്ടിയകാര്യം മക്കളോട്​ പറഞ്ഞത്​. ഉടൻ മെഡിക്കൽ കോളജിൽ അഡ്​മിറ്റ്​ചെയ്തു. 22ന്​ പുലർച്ച​ 3.30ഓടെയാണ്​ സൂസമ്മ മരിച്ചത്​. പനി കൂടിയതാണെന്നാണ്​ ഡോക്ടർമാർ ബന്ധുക്കളോട്​ പറഞ്ഞത്​. എന്നാൽ, ഇടക്ക്​ ഒരു ഡോക്ടർ സൂസമ്മക്ക്​ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. വീട്ടിലെത്തിച്ച സൂസമ്മയുടെ മൃതദേഹത്തിനരികിലിരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട്​​ പാപ്പച്ചനും മരിച്ചു​. ഇരുവരുടെയും മൃതദേഹം സെൻട്രൽ കുമരകം ചർച്ച്​ സെമിത്തേരിയിൽ ഒരു കല്ലറയിലാണ്​ അടക്കിയത്​. മൂത്തമകൾ സാന്ദ്ര ബി.എസ്​സി നഴ്​സിങ്ങും ആർദ്ര ബി.എ ഹിസ്റ്ററിയും കഴിഞ്ഞ്​ പരീക്ഷയെഴുതിയിരിക്കുകയാണ്​. പഠിക്കാൻ മിടുക്കരായ മക്കൾക്കുവേണ്ടി, അസുഖബാധിതനായിട്ടും പാപ്പച്ചൻ ജോലിക്കുപോയിരുന്നു​. തുടർപഠനം, മുന്നോട്ടുള്ള ജീവിതം ഇതൊക്കെ ഇവർക്കുമുന്നിൽ ചോദ്യചിഹ്നമാണ്​. ​തുരുത്തുപോലെ നാലുചുറ്റും വെള്ളം നിറഞ്ഞുകിടക്കുന്ന പ്രദേശത്താണ്​ വീട്​. പാപ്പച്ച‍‍ൻെറ സഹോദരൻ കൊച്ചുമോനും കുടുംബവുമാണ്​ ഇപ്പോൾ ഇവർക്ക്​ ആശ്രയം. ഹൗസ്​ബോട്ടിൽ പാചകക്കാരനായ കൊച്ചുമോനും പ്രാരാബ്​ധങ്ങളേറെയാണ്​. KTL KUMARAKAM- സാന്ദ്രയും ആർദ്രയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story