Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനുഗൊലു: കോൺഗ്രസ്...

കനുഗൊലു: കോൺഗ്രസ് തെരഞ്ഞെടുപ്പു സംഘത്തിൽ പ്രശാന്ത് കിഷോറിന്റെ മുൻസഹപ്രവർത്തകൻ

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ദൗ​ത്യ​സം​ഘ​ത്തി​ലെ പു​തു​മു​ഖം സു​നി​ൽ ക​നു​ഗൊ​ലു തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്റെ മു​ൻ​കാ​ല സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ. 2014ൽ ​ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ യോ​ജി​ച്ച് പ​ണി​യെ​ടു​ത്ത​വ​രാ​ണ് ര​ണ്ടു പേ​രും. പി​ന്നീ​ട് വ​ഴി​പി​രി​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു കാ​ര്യ പ​രി​പാ​ടി​യി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​തി​​നെ തു​ട​ർ​ന്ന് ​പ്ര​ശാ​ന്ത് കി​ഷോ​റി​നെ കൈ​വി​ടേ​ണ്ടി വ​ന്ന പാ​ർ​ട്ടി നേ​തൃ​ത്വം സു​നി​ൽ ക​നു​ഗൊ​ലു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ടാ​സ്ക് ഫോ​ഴ്സ് അം​ഗ​മെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ഇ​തി​ന​കം കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ശാ​ന്ത് കി​ഷോ​റി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, എ​വി​ടെ​യും മു​ഖം കാ​ണി​ക്കാ​തെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് രീ​തി. പ്ര​ശാ​ന്ത് കി​ഷോ​റു​മാ​യി വ​ഴി​പി​രി​ഞ്ഞ ശേ​ഷം മൈ​ൻ​ഡ് ഷെ​യ​ർ അ​ന​ലി​റ്റി​ക്സ് എ​ന്ന ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ച്ചു. 2016ൽ ​ഡി.​എം.​കെ​യു​ടെ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ​പി​ടി​ച്ചു. ഡി.​എം.​കെ തോ​​റ്റെ​ങ്കി​ലും 'ന​മു​ക്ക് നാ​മെ' എ​ന്ന പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ എം.​കെ. സ്റ്റാ​ലി​ൻ താ​ര​മാ​യി. അ​തി​നു​ശേ​ഷം 2018ൽ ​ഡ​ൽ​ഹി​യി​ൽ അ​മി​ത്​ ഷാ​യു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചു. യു.​പി, ഉ​ത്ത​രാ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി പ്ര​ചാ​ര​ണ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ചു. 2019ൽ ​വീ​ണ്ടും ഡി.​എം.​കെ​യെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ച്ചു. എ​ന്നാ​ൽ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ശാ​ന്ത് കി​ഷോ​റി​ന്റെ സേ​വ​നം സ്വീ​ക​രി​ക്കാ​നാ​ണ് സ്റ്റാ​ലി​ൻ തീ​രു​മാ​നി​ച്ച​ത്. സു​നി​ലും പ്ര​ശാ​ന്തും ഒ​ന്നി​ച്ചു​നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​യ​തു​മി​ല്ല. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കേ​ണ്ട ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ സ​ഹാ​യി​ക്കു​ന്ന​ത് സു​നി​ലി​ന്റെ മൈ​ൻ​ഡ് ഷെ​യ​ർ അ​ന​ലി​റ്റി​ക്സാ​ണ്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ​ങ്കി​ലും ചെ​ന്നൈ​യാ​ണ് സു​നി​ലി​​ന്റെ ത​ട്ട​കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story