Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:46 AM IST Updated On
date_range 24 May 2022 5:46 AM ISTപൊൻകുന്നത്ത് തീപിടിത്തം: കടകൾ കത്തിനശിച്ചു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾ രണ്ടുമണിക്കൂർ ശ്രമിച്ചാണ് തീ അണച്ചത് പൊൻകുന്നം: കെ.വി.എം.എസ് റോഡിലെ കോംപ്ലക്‌സിൽ വൻ തീപിടിത്തം. മൂന്നു ഷട്ടറുകൾക്കുള്ളിൽ തീപടർന്ന് കടകൾ കത്തിനശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ചിറക്കടവ് പഞ്ചായത്ത് ഓഫിസിന് സമീപം പൊൻകുന്നം ഞള്ളത്തിൽ രാജാലയം അശോക് കുമാറിന്‍റെ ഉടമസ്ഥതയിലെ കെട്ടിടത്തിൽ തിങ്കളാഴ്ച വൈകീട്ട് 7.15നാണ് തീപിടിച്ചത്. അശോക് കുമാറിന്‍റെ സ്‌പെയർപാർട്‌സ് കടയിലാണ് ആദ്യം തീപടർന്നത്. ഈ സമയം കടഅടച്ച് അശോക് കുമാർ വീട്ടിലേക്ക് പോയിരുന്നു. ഇതിനുള്ളിൽനിന്ന് പുറത്തേക്ക് പടർന്ന് തീ സമീപത്തെ കുന്നുംഭാഗം മുണ്ടുവേലിക്കുന്നേൽ ബിനോയി മാത്യുവിന്‍റെ ഓയിൽ കടയിലേക്ക് എത്തി. തൊട്ടടുത്ത് ഇദ്ദേഹത്തിന്‍റെ തന്നെ ഏയ്ഞ്ചൽ ഓട്ടോപാർട്‌സിൽ നാശമുണ്ടായില്ല. കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾ രണ്ടുമണിക്കൂർ ശ്രമിച്ചാണ് തീ അണച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ മുകൾനില ഓയിൽകടയുടെ സംഭരണശാലയാണ്. ഇവിടെ തീപടർന്നാൽ സമീപ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുമെന്നതിനാൽ തടയാൻ മുന്നൊരുക്കം നടത്തി. കൂടുതൽ അപകടം ഒഴിവാക്കാൻ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബിനോയിയുടെ കടകളിൽ ജീവനക്കാർ ഉണ്ടായിരുന്നു. ഓയിൽ, റബർ പാർട്‌സ് ഉൾപ്പെടെയുള്ളവയിൽ തീപടർന്നതോടെ പെട്ടെന്ന് പരിസരമാകെ തീയും പുകയും നിറഞ്ഞു. ഇതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിനോയിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. -------- KTL VZR 7 Shop Fire ചിത്രവിവരണം പൊൻകുന്നം കെ.വി.എം.എസ് റോഡിലെ കടകളിൽ പടർന്ന തീ അണക്കാനുള്ള ശ്രമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story