Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോറി​ ഇടിച്ച്​ ഓട്ടോ...

ലോറി​ ഇടിച്ച്​ ഓട്ടോ യാത്രികരായ മൂന്നുപേർക്ക് പരിക്ക്​

text_fields
bookmark_border
കോട്ടയം: ആർപ്പൂക്കര അമ്പലക്കവലയിൽ ടോറസ്​ ലോറി ഇടിച്ച്​ ഓട്ടോ യാ​ത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ ചിങ്ങവനം ​തോപ്പിൽ കുഞ്ഞുകുഞ്ഞ്കുട്ടി (62), ഭാര്യ അമ്മിണി (60), ചിങ്ങവനം കൊച്ചുപറമ്പിൽ കുട്ടപ്പായി (76) എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർക്കും കുട്ടപ്പായിക്ക്​ നിസ്സാര പരിക്കാണ്. കുഞ്ഞുകുഞ്ഞ്കുട്ടി, അമ്മിണി എന്നിവർക്ക്​ തലക്കാണ് പരിക്ക്​​​. ഞായറാഴ്ച വൈകീട്ട്​ 6.30ഓടെ ആർപ്പൂക്കര മെഡിക്കൽ കോളജ് റോഡിൽ അമ്പലക്കവല ഭാഗത്തായിരുന്നു അപകടം. അമ്പലക്കവല ജങ്​ഷനിൽനിന്ന്​ എത്തിയ ഓട്ടോറിക്ഷയിൽ എതിർദിശയിൽ വന്ന ടോറസ് ലോറി ഇടിച്ചു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ്​​ രക്ഷാപ്രവർത്തനം നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story