Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂമി ഈടുവെച്ച് വായ്പ: ...

ഭൂമി ഈടുവെച്ച് വായ്പ: സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി

text_fields
bookmark_border
ഉയര്‍ന്ന തുക വായ്പ അനുവദിച്ച പാഴ്ഭൂമി ബാങ്ക് തന്നെ ലേലത്തിൽ പിടിച്ചു ഏറ്റുമാനൂര്‍: സർവിസ് സഹകരണ ബാങ്കില്‍ ഭൂമി ഈടുവെച്ച് നല്‍കിയ വായ്പ ഇടപാടില്‍ വൻ ക്രമക്കേടെന്ന് ആരോപണം. ബാങ്ക് പ്രസിഡന്‍റ്​ നല്‍കിയ പരാതിയിൽ സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചു. പാഴ്ഭൂമിക്ക്​ ഉയര്‍ന്ന തുക വായ്പയായി അനുവദിക്കുകയും പിന്നീട്​ കുടിശ്ശികവരുത്തിയപ്പോള്‍ ആ ഭൂമി ബാങ്കുതന്നെ ലേലം കൊള്ളുകയുമായിരുന്നു. ഇതുവഴി ബാങ്കിന് വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കിയെന്നാണ് ആരോപണം. ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടെയാണ്​ മുൻ ഭരണസമിതിക്കെതിരെ നിലവിലെ ബാങ്ക് പ്രസിഡന്‍റ്​ വര്‍ക്കി ജോയി പൂവം പരാതിനല്‍കിയത്​. സംഘം യൂനിറ്റ് ഇന്‍സ്‌പെക്​ടറാണ്​ അന്വേഷിക്കുന്നത്​. ഈ കാലത്ത്​ സെക്രട്ടറി ഇന്‍ ചാര്‍ജായിരുന്ന ജെസമ്മ ജോണിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങളും മറ്റും തടഞ്ഞുവെക്കാനും ബാങ്ക് ഭരണസമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്​. പേരൂരിലെ പാഴ്ഭൂമിക്ക് 40 ലക്ഷമാണ്​ ബാങ്ക് വായ്​പയായി നല്‍കിയത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ തുക 72 ലക്ഷമായി ഉയര്‍ന്നു. വസ്തു ലേലംപിടിക്കാന്‍ ആരും എത്താതിരുന്നതോടെ ബാങ്ക് സെക്രട്ടറി 72 ലക്ഷം രൂപക്ക്​ വസ്തു 2018 ജൂണ്‍ 13ന് ബാങ്കിന്‍റെ പേരില്‍ ലേലത്തിലെടുത്തു. പേരൂര്‍ വില്ലേജ് ഓഫിസി​ലെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെയാണ്​ ലേല നടപടിയെന്ന്​ ആരോപണമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story